Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202106Monday

ചരിത്രത്തിലാദ്യമായി ഡെലവെയർ സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാൻസ്ജെൻഡർ സാറാ മക്‌ബ്രൈഡ് വിജയിച്ചു

ചരിത്രത്തിലാദ്യമായി ഡെലവെയർ സ്റ്റേറ്റ് സെനറ്റിലേക്ക് ട്രാൻസ്ജെൻഡർ സാറാ മക്‌ബ്രൈഡ് വിജയിച്ചു

പി.പി. ചെറിയാൻ

ഡെലവെയർ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സെനറ്റിലേക്ക് ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഡെലവെയർ സ്റ്റേറ്റ് സെനറ്റിലേക്ക് ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച സാറാ മക്‌ബ്രൈഡാണ് 73 ശതമാനം വോട്ടുകൾ നേടി റിപ്പബ്ലിക്കൻ എതിരാളിയെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താൻ ട്രാൻസ്ജെൻഡറാണെന്ന് ഇവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഹ്യൂമൻ റൈറ്റ്സ് കാമ്പയിൻ പ്രസിഡന്റ് അൽഫോൻസാ ഡേവിഡാണ് സാറയുടെ വിജയം പ്രഖ്യാപിച്ചത്. 2021 ജനുവരിയിൽ ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 1990 ഓഗസ്റ്റ് ഒമ്പതിന് ഡെലവെയർ വിൽമിങ്ടണിലാണ് ഇവരുടെ ജനനം. അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.

2013-ൽ ഇക്വാളിറ്റി ഡെലവെയർ തേർഡ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട സാറാ ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചിരുന്നു. 2016-ൽ ഡമോക്രാറ്റിക് പാർട്ടി നാഷണൽ കൺവൻഷനിൽ പ്രസംഗിച്ച ആദ്യ ട്രാൻസ്ജെൻഡറായിരുന്നു സാറാ.

2014-ൽ ആൻഡ്രൂ ക്രെയെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ ക്രെ അർബുദ രോഗത്തെ തുടർന്ന് മരിച്ചു. ഡെലവെയർ സെനറ്റിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തന്നാവുന്ന പ്രവർത്തനങ്ങൾ നടത്തുമെന്ന് സാറാ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP