Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹൂസ്റ്റൺ - ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതി

ഹൂസ്റ്റൺ - ഡാളസ് ബുള്ളറ്റ് ട്രെയിനിന് അനുമതി

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ബാസ് ബുള്ളറ്റ്  യാഥാർത്ഥ്യമാകുന്നു. ഫെഡറൽ റഗുലേറ്ററി ബോർഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകൾ പിന്നിട്ടതായി ടെക്സസ് സെൻട്രൽ റെയിൽ റോഡ് അധികൃതർ സെപ്റ്റംബർ 21 തിങ്കളാഴ്ച അറിയിച്ചു. ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഇവർ പറയുന്നു. ഫെഡറൽ റെയിൽ റോഡ് അഡ്‌മിനിസ്ട്രേഷനും, ടെക്സസ് സെൻട്രൽ റെയ്ൽ റോഡ് കമ്പനിയുടെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

ഹൂസ്റ്റൺ - ഡാളസ് ദൂരം 90 മിനിറ്റുകൊണ്ടു പൂർത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂർത്തീകരിക്കപ്പെടുക. ഇപ്പോൾ ഹൂസ്റ്റൺ - ഡാളസ് (240 -280 മൈൽ) കാറിൽ സഞ്ചരിക്കണമെങ്കിലും ബസിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്.

അമേരിക്കയിൽ ആദ്യമായാണ് ഇത്തരം ഹൈസ്പീഡ് റെയ്ൽ സിസ്റ്റം പൂർത്തീകരിക്കപ്പെടുന്നത്. മണിക്കൂറിൽ 200 മൈൽ ആണ് ട്രെയിനിന്റെ വേഗത. 90 മിനിട്ടുകൊണ്ട് ഡാളസ്സ് ഹൂസ്റ്റൺ ദൂരം ഓടുന്നതിനിടയിൽ ബ്രസോസ് വാലിയിൽ മാത്രമാണ് ഒരു സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ഈ പ്രോജക്ടിനെതിരെയും തടസവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു പന്ത്രണ്ടിലധികം ടെക്സസ് നിയമസഭാ സാമാജികർ ഈ പ്രോജക്ടിനെ എതിർത്ത് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിന് കത്തയച്ചിരുന്നു. 20 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബുള്ളറ്റ് ട്രെയിൻ പദ്ധതി ഡാളസിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന് ഡാളസ് മേയർ എറിക് ജോൺസൺ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP