Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞായറാഴ്‌ച്ച ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് വയ്ക്കാൻ മറക്കരുതേ; അമേരിക്കൻ ഐക്യനാടുകളിൽ സമയമാറ്റം

ഞായറാഴ്‌ച്ച ക്ലോക്കിലെ സമയം ഒരു മണിക്കൂർ പിന്നോട്ട് വയ്ക്കാൻ മറക്കരുതേ; അമേരിക്കൻ ഐക്യനാടുകളിൽ സമയമാറ്റം

പി. പി. ചെറിയാൻ

ഡാലസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബര് 3 ഞായർ പുലർച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂർ പുറകോട്ട് തിരിച്ചുവെയ്ക്കും.2019 മാർച്ച് 10 ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുൻപോട്ടു തിരിച്ചു വെച്ചിരുന്നത്.

ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും,വിന്റർ സീസന്റെ അവസാനം ഒരു മണിക്കൂർ മുന്നോട്ടും, തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവിൽ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്, വിന്റർ, സീസണുകളിൽ പകലിന്റെ ദൈർഘ്യം വർദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതിൽ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയിൽ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയിൽ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോർവേർഡ്, ഫാൾ ബാക്ക് വേർഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്.

അരിസോണ, ഹവായ്, പുർട്ടൊറിക്കൊ, വെർജിൻ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സമയമാറ്റം ബാധകമല്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP