Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിഫോർണിയായിലെ 40 മില്യൺ ജനങ്ങൾ വീട്ടിൽ കഴിയണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു; കാലിഫോർണിയായിലെ പകുതിയിലധികം ആളുകളെ വൈറസ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണ്ണർ

കാലിഫോർണിയായിലെ 40 മില്യൺ ജനങ്ങൾ വീട്ടിൽ കഴിയണമെന്ന് ഗവർണ്ണർ ഉത്തരവിട്ടു;  കാലിഫോർണിയായിലെ പകുതിയിലധികം ആളുകളെ വൈറസ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണ്ണർ

സ്വന്തം ലേഖകൻ

കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ വീട്ടിൽ തന്നെ കഴിയണമെന്ന് ഗവർണ്ണർ ഗവിൻ ന്യൂസം മാർച്ച് 19 വ്യാഴാഴ്ച വൈകീട്ട് ഉത്തരവിട്ടു.

അമേരിക്കയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 കേസ്സുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കാലിഫോർണിയ. ഇതുവരെ 19 പേർ മരിക്കുകയും 958 പേരിൽ കൊറൊണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകൾ നിരീക്ഷണത്തിലാണ്.ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടതിലൂടെ രോഗ വ്യാപനം തടയുന്നതിന് കഴിയുമെന്ന് ഗവർണ്ണർ പറഞ്ഞു. റസ്റ്റോറന്റുകളിലൂടെ പൊതു സ്ഥലങ്ങളിലും ജനങ്ങൾ കൂട്ടം കൂടരുതെന്നും ഗവർണ്ണർ അഭ്യർത്ഥിച്ചു. ഇന്നത്തെ ഗുരുതര സ്ഥിതിവിശേഷം എല്ലാവരും മനസ്സിലാക്കി ഉത്തരവുമായി സഹകരിക്കണമെന്നും ഗവർണ്ണർ അഭ്യർത്ഥിച്ചു. കോവിഡ് 19 നെ നേരിടുന്നതിനും, ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഒരു ബില്യൺ ഡോളർ ഫെഡറൽ ഫണ്ട് അനുവദിക്കണമെന്ന് ഗവർണ്ണർ ആവശ്യപ്പെട്ടു.

കാലിഫോർണിയായിലെ പകുതിയിലധികം ആളുകളെ വൈറസ് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണ്ണർ പറഞ്ഞു. അതോടൊപ്പം തൊഴിലില്ലായ്മ വേതനവും, തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് ആനുകൂല്യവും ്അനുവദിക്കണമെന്നും ഡമോക്രാറ്റിക് ഗവർണ്ണർ ആവശ്യപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, ജനങ്ങളും കൈകോർത്തു പിടിച്ചു ഈ വൻ വിപത്തിനെ നേരിടുവാൻ സജ്ജമാകണമെന്നും, എന്നാൽ മാത്രമേ ഇതിനെ അതിജീവിക്കുവാൻ കഴിയുകയുള്ളൂവെന്നും ഗവർണ്ണർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP