Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്സസ്സിൽ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

ടെക്സസ്സിൽ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ

പി പി ചെറിയാൻ

ഓസ്റ്റിൻ: ടെക്സസ്സിൽ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയർത്തികൊണ്ടുള്ള ബില്ലിൽ ഗവർണർ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു.സെപ്റ്റംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. അമേരിക്കയിൽ പുകവലിക്കുന്ന പ്രായം ഉയർത്തുന്ന പതിനാറാമത്തെ സംസ്ഥാനമാണ് ടെക്സസ്സ്. നിശ്ചിത പ്രായപരിധിയിൽ താഴെയുള്ളവർക്ക് ടുബാക്കൊ ഉൽപന്നങ്ങൾ വിൽക്കുന്നതും കുറ്റകരമാണ്. മിലിട്ടറിയിൽ സജീവ സേവനത്തിലുള്ള 18നും 20 നും ഇടക്കുള്ള 12500 ട്രൂപ്പിനെ ഈ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹൈസ്‌ക്കൂൾ റ്റുബാക്കൊ- നിക്കൊട്ടിൻ വിമുക്തമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ നിയമമെന്ന് യൂണിവേഴ്സിറ്റി ഓഫ് ചെക്സസ്സ് എൻണ്ട് റ്റുബാക്കൊ പ്രോഗ്രാം ഡയറക്ടർ ജനിഫർ കോഫർ പറഞ്ഞു.

പ്രായപൂർത്തിയാക്കാത്തവർ പുകവലിച്ചാൽ 100 മുത്ൽ 250 ഡോളർവരെ പിഴചുമത്തും. റ്റുബാക്കൊ ഉൽപന്നങ്ങളുടെ ഉൽപാദനം കുറക്കുന്നതിന് സംസ്ഥാനം 9.5 മില്യൺ ഡോളർ ഈ വർഷത്തെ ബഡ്ജറ്റിൽ വകകൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 3 മില്യൺ കൂടുതലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP