Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരപരാധിയാണെന്ന് അവസാന നിമിഷം വരെ ആവർത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

നിരപരാധിയാണെന്ന് അവസാന നിമിഷം വരെ ആവർത്തിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി.ചെറിയാൻ

ടെക്സസ്സ്: ഞാൻ ആരേയും കൊന്നിട്ടില്ല, നിരപരാധിയാണ് ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല. ദൈവമേ അവരോട് ക്ഷമിക്കണമേ എന്ന് അവസാന വാക്കുകൾ ഉച്ചരിച്ചാണ് ലാറിറെ സ്വയറിംഗൽ(48) മരണത്തിലേക്ക നടന്നു നീങ്ങിയത്. ഓഗസ്റ്റ് 21 ബുധനാഴ്ച വൈകീട്ടാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത് മോണ്ട്ഗോമറി കോളേജ് വിദ്യാർത്ഥിനി മെലിസ ട്രോട്ടറെ(19) തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസ്സിലാണ് ലാറിക്ക് ജൂലായ് മാസ്ം(രണ്ടായിരത്തിൽ) വധശിക്ഷ വിധിച്ചത്.

1998 ഡിസംബർ 8നാണ് മെലിസ്സാ ട്രോട്ടറെ അവസാനമായി ജീവനോടെ കണ്ടത്. 1999 ജനുവരി 2ന് ഹൂസ്റ്റൺ നാഷ്ണൽ ഫോറസ്റ്റിൽ നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു.

വധശിക്ഷക്കു വിധിച്ച ശേഷം താൻ നിരപരാധിയാണെന്ന് ചൂണ്ടികാട്ടി ആവർത്തിച്ചു അപ്പീൽ നൽകിയതിനെ തുടർന്ന് 5 തവണ വധശിക്ഷ നടപ്പാക്കൽ നിർത്തി വെച്ചിരുന്നു.ടെക്സസ് ഇന്ന് ഒരു നിരപരാധിയെയാണ് വധിച്ചത്. ഇത് വളരെ ദയനീയമാണ്. മരണശേഷം ലാറിയുടെ ലോയർ എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വൈകീട്ട് 6.33ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവെച്ചു പത്തു മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഈ വർഷത്തെ പന്ത്രണ്ടാമത്തേയും, ടെക്സസ്സിലെ നാലാമത്തേതുമായ വധശിക്ഷയാണ് ഇന്ന് ടെക്സ്സ് ഹണ്ട്സ് വില്ലയിൽ നടപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP