Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുക്കളെ ജാമ്യം നല്കി 5.8 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ കേസ്്; 67 വയസുകാരനായ ഹൊവാർഡ് ലി അറസ്റ്റിൽ

പശുക്കളെ ജാമ്യം നല്കി 5.8 മില്യൺ ഡോളർ തട്ടിപ്പ് നടത്തിയ കേസ്്; 67 വയസുകാരനായ ഹൊവാർഡ് ലി അറസ്റ്റിൽ

പി.പി. ചെറിയാൻ

വിചിറ്റ ഫാൾസ് (ടെക്സസ്): ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിൽ പത്തുകൗണ്ടികളിലായി 8,000 പശുക്കളെ ജാമ്യം നൽകി 5.8 മില്യൺ ഡോളർതട്ടിപ്പു നടത്തിയ വിചിറ്റ ഫാൾസിൽ നിന്നുള്ള ഹൊവേർഡ് ലിഹിങ്കിലിനെ(67) പൊലീസ് അറസ്റ്റു ചെയ്തു.

16 മാസമായി ടെക്സസ് ആൻഡ് സൗത്ത് വെസ്റ്റേൺ കാറ്റിൽ റയ്മ്പേഴ്സ്അസോസിയേഷൻ നടത്തിയ അന്വേഷണത്തിനൊടുവിൽ ജൂൺ 28 വ്യാഴാഴ്ച ഇയാളെഅറസ്റ്റ് ചെയ്തു.ഫസ്റ്റ് യുനൈറ്റഡ് ബാങ്കിൽ നിന്നും കന്നുകാലികളെജാമ്യം നൽകി 5.8 മില്യൺ ഡോളർ വാങ്ങിയ ഹൊവാർഡ് സംഖ്യ
തിരിച്ചടക്കാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് കോടതി ഉത്തരവനുസരിച്ചു 8,000 പശുക്കളെ കണ്ടു കെട്ടാൻ ബാങ്ക്നടപടികൾ ആരംഭിച്ചു. അപ്പോഴാണ് ബാങ്കിനുപറ്റിയ അമളി മനസ്സിലാകുന്നത്.ഒരൊറ്റ പശു പോലും ഇയ്യാളുടെ പേരിൽ സ്വന്തമായി ഉണ്ടായിരുന്നില്ലെന്നുമാത്രമല്ല വ്യാജ രേഖകൾ ഹാജരാക്കിയാണ് തുക വാങ്ങിയതെന്നുംഅന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഇയ്യാളെ അറസ്റ്റു ചെയ്തു വിചിറ്റ
കൗണ്ടി ജയിലിലടച്ചു.

കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന ഫസ്റ്റ്ഡിഗ്രി ഫെലനിയാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഇതുഅപൂർവ്വമായ ഒരു കേസ്സാണെന്നും അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നുംഅസോസിയേഷൻ സ്പെഷൽ മേജർ ജോൺ ബ്രാഡ്റഷാ പറ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP