Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മയക്കു മരുന്ന് നൽകിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

മയക്കു മരുന്ന് നൽകിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

പി. പി. ചെറിയാൻ

ലൂസിയാന: മയക്കു മരുന്ന് നൽകിയ ശേഷം രണ്ടു പേരെ കാറിനകത്തിട്ടു വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി വില്യം ബോട്ടംസിന് (29) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 2017-ൽ മുഹമ്മദ് ഹുസൈൻ (29) സെഡ്രിക് വില്യംസ് (23) എന്നിവരാണ് ബോട്ടംസിന്റെ തോക്കിനിരയായത്. ഓഗസ്റ്റ് 9നാണ് പ്രതി ഇരട്ട കൊലപാതക കേസിൽ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്.

ഭയാനകമായ രീതിയിൽ മുഖത്തു പച്ചകുത്തിയത് ജൂറിയുടെ വിധിയെ സ്വാധീനിച്ചുവോ എന്ന് പ്രതിയുടെ അറ്റോർണി ഉന്നയിച്ച സംശയം, പ്രൊസിക്യൂഷൻ വളരെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ചെറുപ്പക്കാരായ രണ്ടു പേരെ നിരവധി തവണ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ക്രൂരതയാണ് ഏറെ പ്രധാനമെന്ന് പ്രൊസിക്യൂഷൻ തിരിച്ചടിച്ചു.

യാതൊരു ഭാവ ഭേദവുമില്ലാതെയാണ് പ്രതി വിധി ശ്രവിച്ചത്. നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വില്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP