Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലാക്ക് ലൈവ്സ് മാറ്റർ ടീഷർട്ട് ധരിച്ച കുട്ടിയെ ഡേ കെയറിൽ നിന്നു പുറത്താക്കി

ബ്ലാക്ക് ലൈവ്സ് മാറ്റർ ടീഷർട്ട് ധരിച്ച കുട്ടിയെ ഡേ കെയറിൽ നിന്നു പുറത്താക്കി

പി.പി. ചെറിയാൻ

അർക്കൻസാസ്: ആറു വയസ്സുള്ള ലിറ്റിൽ ജേർണി ബ്രോക്ക്മാൻ ഡേ കെയറിൽ എത്തിയത് മനോഹരമായ ടീഷർട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷർട്ടിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്സ് ലേണിങ്ങ് സെന്റർ അധികൃതർക്ക് രസിച്ചില്ല. സ്‌കൂളിൽ ഇരിക്കുന്നത് അനുവദിക്കാതെ വീട്ടിലേക്കു പറഞ്ഞയച്ചു.

കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏൽപിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവൽ ബ്രോക്ക്മാൻ പറഞ്ഞു. കുട്ടി ധരിച്ചിരുന്ന ടീ ഷർട്ടിൽ സത്യമാണ് എഴുതിയിരുന്നതെന്നും അതിൽ യാതൊരു തെറ്റുമില്ലായിരുന്നുവെന്നുമാണ് മാതാവ് ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

ചെറിയ കുട്ടികളുടെ മനസ്സിൽ ജാതി സ്പർധ ജനിപ്പിക്കുന്നതിനേ ഇത്തരം പ്രവർത്തനങ്ങൾ ഇടയാക്കുക എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്ന് സഹപാഠികളെ കാണാത്തതിന് കുട്ടി നിലവിളിച്ചുവെന്നും കുട്ടിയെ ആശ്വസിപ്പിക്കാൻ വളരെ ബുദ്ധിമുട്ടിയെന്നും മാതാവ് പറഞ്ഞു.

എന്നൽ സംഭവത്തെക്കുറിച്ചു പ്രതികരിക്കുവാൻ സ്‌കൂൾ ഡയറക്ടർ പട്രീഷ ബൗൺ വിസമ്മതിച്ചു. ഡെ കെയർ മാതാപിതാക്കളുടെ രാഷ്ട്രീയ താൽപര്യങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്ഥലമല്ല എന്നു ഡയറക്ടർ എഴുതി തയാറാക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ കുറിച്ചുള്ള ചർച്ച ഇവിടെ സജീവമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP