Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമല ഹാരിസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ

കമല ഹാരിസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ പാരമ്പര്യവുമായി മറ്റൊരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി: ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുന്ന ഡമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് വെല്ലുവിളിയുയർത്തി അതേ പാരമ്പര്യം അവകാശപ്പെടുന്ന മറ്റൊരു സ്ഥാനാർത്ഥി സുനിൽ ഫ്രീമാൻ പൊതുതിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

സോഷ്യലിസം ആൻഡ് ലിബറേഷൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥി ഗ്ലോറിയ ലറിവയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായിട്ടാണ് സുനിൽ ഫ്രീമാൻ ബാലറ്റ് പേപ്പറിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. മേരിലാന്റിൽ ബാല്യം ചെലവഴിച്ച സുനിൽ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റിൽ നിന്നും ജേർണലിസത്തിൽ ഡിഗ്രി എടുത്തിട്ടുണ്ട്. ഒരു കവിയായ സുനിൽ നല്ലൊരു ഗ്രന്ഥകാരൻ കൂടിയാണ്.

അമേരിക്കയിലെ പതിനഞ്ചു സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പിഎസ്എൽ (പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ) സ്ഥാനം പിടിച്ചിരിക്കുന്നത്. ബൊളിവിയയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ അഭിമാനിക്കുന്നതായി സുനിൽ പറയുന്നു. സുനിലും കമലയും ഇന്ത്യൻ പാരമ്പര്യം അവകാശപ്പെടുമ്പോൾ ഇന്ത്യൻ വോട്ടർമാർ ആരെ പിന്തുണക്കും എന്ന ചോദ്യം ഉയരുന്നു. ഇതു കമലാ ഹാരിസിന്റെ വോട്ടിനെ ബാധിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്.

ഇന്ത്യയുടെ വിഭജനത്തിനു മുമ്പ് ഇപ്പോഴത്തെ ഹരിയാനയിലെ അഭയാർഥി ക്യാമ്പിൽ വച്ചണ് സുനിലിന്റെ മാതാപിതാക്കൾ കണ്ടുമുട്ടിയത്. ബനാറിസിൽ ജനിച്ച മാതാവിന് സോഷ്യൽ വർക്കിൽ പരിശീലനം ലഭിച്ചിരുന്നു. അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റിയുടെ പ്രവർത്തകനായിട്ടായിരുന്നു പിതാവ് ചാൾസ് ഇന്ത്യയിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP