Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിലെ ജനറൽ മോട്ടോഴ്സിലെ ജീവനക്കാർ സമരത്തിൽ; ശമ്പള വർദ്ധനവും, തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കാനാവശ്യപ്പെട്ട് സമരം നടത്തുന്നത് അമ്പതിനായിരത്തോളം പേർ

അമേരിക്കയിലെ ജനറൽ മോട്ടോഴ്സിലെ ജീവനക്കാർ സമരത്തിൽ; ശമ്പള വർദ്ധനവും, തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കാനാവശ്യപ്പെട്ട് സമരം നടത്തുന്നത് അമ്പതിനായിരത്തോളം പേർ

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിലെ മുപ്പത്തിഒന്ന് ജി എം ഫാക്ടറികളിലേയും, മറ്റ് ഇരുപത്തി ഒന്ന് ജി എം സ്ഥാപനങ്ങളിലേയും അമ്പതിനായിരത്തോളം ജീവനക്കാർ സെപ്റ്റംബർ 15 ഞായറാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു.

ജനറൽ മോട്ടോഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയായ യുനൈറ്റഡ് ഓട്ടോ വർക്കേഴ്സാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.2007 ന് ശേഷം അമേരിക്കയിൽ നടക്കുന്ന ഓട്ടോ ജീവനക്കാരുടെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

യൂണിയൻ നേതാക്കൾ ഡിട്രോയ്റ്റിൽ യോഗം ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.2018 ൽ ജനറൽ മോട്ടോഴ്സുമായി യൂണിയന്റെ കരാർ ഞായറാഴ്ച അവസാനിക്കുകയാണ്.

കരാർ പുതുക്കണമെങ്കിൽ ജീവനക്കാർക്ക് മെച്ചപ്പെട്ട ശമ്പള വർദ്ധനവും, തൊഴിൽ സുരക്ഷിതത്വവും ഇൻഷുറൻസ് പദ്ധതിയും ഉറപ്പാക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെട്ടതെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ടെറി ഡിറ്റിസ് പറഞ്ഞു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ 35 ബില്യൺ ഡോളറിന്റെ റിക്കാർഡ് ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

കഠിനാദ്ധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് മതിയായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ചെറി കുറ്റപ്പെടുത്തി.സമരം ഒത്തു തീർപ്പാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് മനേജർക്കും യൂണിയനും ഉറപ്പു നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP