Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

സ്‌പൈസ് ജെറ്റ് ഇനി അമേരിക്കയിലേക്കും

സ്‌പൈസ് ജെറ്റ് ഇനി അമേരിക്കയിലേക്കും

പി പി ചെറിയാൻ

വാഷിങ്ടൺ: ഇന്ത്യ- അമേരിക്ക യാത്രാ വിമാന സർവീസുകൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സർവീസ് നടത്താൻ അനുമതി ലഭിച്ചത്. കോവിഡിനെ തുടർന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയശേഷം എയർ ഇന്ത്യ മാത്രമാണ് വന്ദേ ഭാരത് പദ്ധതി പ്രകാരം അമേരിക്കയിലേക്ക് സർവീസ് നടത്തുന്നത്.

അമേരിക്കയിലേക്ക് സർവീസ് നടത്താൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. സർവീസുകൾ എന്ന് ആരംഭിക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 'പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് കമ്പനി എല്ലായ്‌പ്പോഴും കരുതുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ സ്പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും പ്രധാന പങ്ക് വഹിക്കാനും സാധിക്കും'- സ്പൈസ് ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

കോവിഡിനെ തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാൻ 400 ൽ അധികം ചാർട്ടർ സർവീസുകൾ സ്‌പൈസ് ജെറ്റ് വന്ദേ ഭാരത് പദ്ധതി പ്രകാരം നടത്തിയിരുന്നു. 4300 ചരക്ക് വിമാനങ്ങൾ ക്രമീകരിച്ചിരുന്നതായും അജയ് സിങ് അറിയിച്ചു. 2019 ഏപ്രിലിൽ ജെറ്റ് എയർവേസിന്റെ പ്രവർത്തനം നിലച്ച ശേഷം അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യ സ്വകാര്യ എയർലൈനാകും സ്പൈസ് ജെറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP