Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബത്തിന്റെ ശാപം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിയെ വഞ്ചിച്ച സ്ത്രീക്ക് 40 മാസം തടവും 1.6 മില്യൺ പിഴയും

പി പി ചെറിയാൻ

ഫ്ളോറിഡാ: ദൈവം നൽകിയ അമാനുഷിക കഴിവുകൾ ഉപയോഗിച്ച് കുടുംബത്തിലുണ്ടായി രിക്കുന്ന ശാപം ഒഴിവാക്കി തരാം എന്ന് പ്രലോഭിപ്പിച്ച് പതാനായിരക്കണക്കിന് ഡോളറും, സ്വർണാഭരണങ്ങളും തട്ടിച്ചെടുത്ത ഫ്ളോറിഡായിൽ നിന്നുള്ള ജാക്വിലിൻ മില്ലറെ ഫ്ളോറിഡാ വെസ്റ്റ് പാം ബീച്ച് ഫെഡറൽ കോടതി 40 മാസത്തെ തടവിനും, 1.6 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിനും വിധിച്ചു.കഴിഞ്ഞ വാരമാണ് കേസ്സിന്റെ വിധി പ്രഖ്യാപിച്ചത്.

ഹൂസ്റ്റണിലുള്ള ഇരുപത്തിയേവ് വയസ്സുള്ള മെഡിക്കൽ വിദ്യാർത്ഥിനിയുടെ ജീവിതത്തിൽ പ്രയാസങ്ങൾ നേരിടുകയും, ഡിപ്രഷന് വിധേയയാകുകയും ചെയ്തതോടെ സ്പിരിച്വൽ കൗൺസലറെ തേടുന്നതിനിടയിലാണ് ജാക്വിലിൻ മില്ലറെ കണ്ടുമുട്ടുന്നത്.

ഹൂസ്റ്റണിലുള്ള ഈ വിദ്യാർത്ഥിനിയുമായി ഇവർ സന്ദേശങ്ങൾ കൈമാറുകയും, തനിക്ക് ദൈവം നൽകിയ പ്രത്യേക അനുഗ്രഹമാണ് ശാപം മാറ്റുന്നതിനുള്ള അനുഗ്രഹമെന്ന് വിദ്യാർത്ഥിനിയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. മാത്രമല്ല വീട്ടിൽ ഇവരുടെ മാതാവ് കൊല്ലപ്പെട്ടത് ശാപം മൂലമാണെന്നും ജാക്വിലിൻ മില്ലർ പറഞ്ഞു. സൗത്ത് അമേരിക്കയിലുള്ള ഒരു അശുദ്ധാത്മാവ് നിങ്ങളുടെ മാതാവിനെ ശപിച്ചിരുന്നുവെന്നും ഇവർ പറഞ്ഞു.

2008 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഇവർ പരസ്പരം പലപ്പോഴായി കണ്ടുമുട്ടുകയും, ഈ വിദ്യാർത്ഥിനിയിൽ നിന്നും 550000 മുതൽ 1.5 മില്യണ് ഡോളർ വരെ ഇവർ തട്ടിച്ചെടുക്കുകയും ചെയ്തായാണ് കോടതി രേഖകളിൽ കാണുന്നത്. അവസാനമായി ഫ്ളോറിഡായിൽ ജാക്വിലിനെ സന്ദർശിച്ചപ്പോഴാണ് ശാപം ഉണ്ടായിരുന്നു എന്ന് പറഞ്ഞത് വ്യാജമാണെന്ന് ജാക്വിലിൻ സമ്മതിച്ചത്.

തുടർന്ന് ഇവർ പൊലീസിൽ പരാതിപ്പെടുകയും, എഫ് ബി ഐ അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജാക്വിലിനെതിരെ കേസ്സെടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP