Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് അവാർഡ് ഫൈനലിസ്റ്റുകൾ

ഇന്ത്യൻ അമേരിക്കൻ ഇരട്ട സഹോദരിമാർ റെയർ വോയ്സ് അവാർഡ് ഫൈനലിസ്റ്റുകൾ

പി.പി. ചെറിയാൻ

കലിഫോർണിയ: ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാർ 2020-ലെ 'റെയർ വോയ്സ് എബ്ബി അവാർഡ്' ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് സംസ്ഥാനങ്ങളിലെ 15 മുതൽ 78 വയസുവരെയുള്ള പതിനൊന്ന് റെയർ ഡിസീസ് ഗ്രൂപ്പുകളിലെ 24 ഫൈനലിസ്റ്റുകളിലാണ് ഇരട്ട സഹോദരമാരായ ഈഷയും, ആര്യയും ഉൾപ്പെട്ടിരിക്കുന്നത്. ടീൻ ആസ്പക്കസി കാറ്റഗറിയിൽ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വാറി ലെയ്ൻ സ്‌കൂൾ ജൂണിയേഴ്സാണ്.

ചില വർഷങ്ങൾക്കുമുമ്പ് ഇരുവരും ചേർന്ന് ലോക്കൽ കമ്യൂണിറ്റി സെന്ററിൽ ഇൻഷ്വറൻസ് ഇല്ലാത്തവർക്കായി സൗജന്യ ഹെൽത്ത് അഡൈ്വസറി ക്ലിനിക്ക് ഓപ്പൺ ചെയ്തിരുന്നു. കരൾ സംബന്ധ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിൽ തത്പരരായ ഇവർ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ഏഷ്യൻ സെന്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കമ്യൂണിറ്റി സർവീസിൽ ഇവരുടെ സേവനങ്ങളെ പരിഗണിച്ച് പ്രസിഡൻഷ്യൽ വോളണ്ടിയർ സർവീസ് അവാർഡിന് ഇവരെ തെരഞ്ഞെടുത്തിരുന്നു.

റെയർ വോയ്സ് അവാർഡിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ ഡിസംബർ 10-ന് വൈകിട്ട് 7 മുതൽ 8 വരെ (ഈസ്റ്റേൺ ടൈം) തത്സമയ സംപ്രേണം ഉണ്ടാരിക്കും. അമേരിക്കയിലെ മുപ്പത് മില്യൻ ജനങ്ങളാണ് വളരെ അസാധാരണമായ രോഗങ്ങൾക്ക് അടിമകളായി കഴിയുന്നത്. ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നതിനും, അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും സേവനസന്നദ്ധരായവരെയാണ് റെയർ വോയ്സ് അവാർഡ് നൽകി ആദരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP