Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെയർലണ്ടിൽ പുതിയ മലയാളി സംരംഭം ഏബി വേൾഡ് ഫുഡ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

പെയർലണ്ടിൽ പുതിയ മലയാളി സംരംഭം ഏബി വേൾഡ് ഫുഡ് മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

ജീമോൻ റാന്നി

ഹൂസ്റ്റൺ: അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പെയർലാന്റിലേയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് പ്രവാസി മലയാളി കുടുംബങ്ങൾക്കു ശുഭ വാർത്തയായി വിശാല സൗകര്യങ്ങളൊരുക്കി ഏബി വേൾഡ് ഫുഡ് മാർക്കറ്റ് ( AB World Food Market) തിരക്കേറിയ ഷാഡോ ക്രീക്ക് പാർക്കവേ (2234) ചേർന്ന് പ്രവർത്തനമാരംഭിച്ചു.

ജൂലൈ 4ന് വ്യാഴാഴ്‌ച്ച വൈകുന്നേരം ആറു മണിക്ക് നടന്ന ലഘു ചടങ്ങിൽ ട്രിനിറ്റി മാർത്തോമ്മ ഇടവക വികാരി റവ. ജേക്കബ് പി. തോമസ് പ്രാത്ഥിച്ചു ആശിർവദിച്ചു. മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി ആശംസകൾ നേർന്നു. സെന്റ് മേരീസ് സീറോ മലബാർ ചർച്ച് വികാരി ഫാ. രൂബെൻ. ജെ. താന്നിക്കൽ, ഐപിസി ഹെബ്രോൻ ചർച്ച് പാസ്റ്റർ റവ. ഡോ. സാബു വർഗീസ് എന്നിവരും സ്റ്റോർ സന്ദർശിച്ചു പ്രാർത്ഥിച്ചു. ഭക്ഷണ സാധനങ്ങൾക്കായി വിശാലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്ന സ്ഥാപനത്തിൽ കേരളീയ ഭക്ഷണ വിഭവങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ ഭക്ഷണ സാധനങ്ങൾക്കു പ്രത്യേക വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്.മൽസ്യ മാംസ വിൽ പനയ്ക്കായി വിശാലമായ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

ഹൂസ്റ്റണിൽ നിരവധി വര്ഷങ്ങളായി ഗ്രോസറി ബിസിനസ് രംഗത്തുള്ള അപ്ന ബസാർ ഗ്രൂപ്പിന്റെ പെയർലാൻഡിലെ രണ്ടാമത്തെ സംരഭമാണിത്. 'സ്വദേശി' ഗ്രോസറി സ്റ്റോർ ആണ് മറ്റൊരു സംരഭം. പെയർലാൻഡിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പാസഡീന, ക്ലീയർലേക്ക്, ഫ്രണ്ട്സ്വുഡ്, മിസ്സോറി സിറ്റി, ഷുഗർലാൻഡ് നിവാസികൾ ക്കായി ഒരുക്കുന്ന ഒരു സ്‌നേഹോപഹാരമാണ് ഈ സംരംഭമെന്ന് പാർട്ണർമാരായ ജെയിംസ് ഈപ്പൻ, റജി തോമസ്, വർഗീസ് ശാമുവേൽ (ബാബു) എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP