Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അറ്റ്ലാന്റയിൽ വെടിവയ്‌പ്പ്; ഇന്ത്യക്കാരായ രണ്ട് പേർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു

അറ്റ്ലാന്റയിൽ വെടിവയ്‌പ്പ്; ഇന്ത്യക്കാരായ രണ്ട് പേർക്ക് വെടിയേറ്റു; ഒരാൾ മരിച്ചു

പി.പി. ചെറിയാൻ

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ഫ്‌ളോയ്ഡ് കൗണ്ടിയിൽ ഫെബ്രുവരി 6 ചൊവ്വാഴ്‌ച്ചഉണ്ടായ രണ്ടു വ്യത്യസ്ത സംഭവങ്ങളിൽ ഇന്ത്യൻ വംശജരും സ്റ്റോർക്ലാർക്കുമാരുമായ രണ്ടു പേർക്കു വെടിയേറ്റു. ബെർണറ്റ് ഫെറിറോഡിലുള്ള ഹൈടെക് ഫ്യൂവൽ സ്റ്റോറിലെ ക്ലാർക്ക് പരംജിത്ത് (44)കൊല്ലപ്പെട്ടു.

നോർത്ത് ഈലം സ്ട്രീറ്റിലുള്ള ഈലം സ്ട്രീറ്റ് ഫുഡ് ആൻഡ് ബിവറേജ് കടയിലെപാർത്ഥെ പട്ടേലിന് (30) ഗുരുതരമായി പരുക്കേറ്റു.ലമാർ റഷീദ്നിക്കൾബൺ (28) രാത്രി ഒൻപതു മണിയോടെ ഹൈടെക് ഫൂവൽ സ്റ്റോറിൽവന്നു യാതൊരു മുന്നറിയിപ്പും കൂടാതെ പരംജിത്തിനു നേരെ മൂന്നു റൗണ്ട്വെടിവയ്ക്കുകയായിരുന്നു. 12 സെക്കന്റിനുള്ളിൽ പ്രതി അവിടെ നിന്നും
രക്ഷപ്പെട്ടു.

പരംജിത്തിനോട് എന്തെങ്കിലും ആവശ്യപ്പെടുകയോ, പണം മോഷ്ടിക്കുകയോ,എന്തെങ്കിലും സാധനങ്ങൾ കൊണ്ടുപോകുകയോ ചെയ്തില്ല. മിനിട്ടുകൾക്കു ശേഷംഈലം സ്ട്രീറ്റിൽ വന്ന പാർത്ഥെ പട്ടേലിനോട് പണം ആവശ്യപ്പെട്ടു. ഉടൻനിറയൊഴിക്കുകയായിരുന്നു.

പട്ടേലിനെ ഫ്‌ളോയ്ഡ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം പൊലീസ് പ്രതിയെ അനിഷ്ട സംഭവങ്ങൾ ഒന്നുംഇല്ലാതെ അറസ്റ്റ് ചെയ്ത് ഫ്‌ളോയ്ഡ് കൗണ്ടി ജയിലിലടച്ചു.ചില ആഴ്ചകൾക്കുമുൻപു ലാമാർ ചൈൽഡ് ക്രൂവൽട്ടി കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു.

ഇന്ത്യൻ വംശജർക്കു നേരെ വെടിവയ്ക്കുന്നതിനു പ്രതിയെപ്രേരിപ്പിച്ചതെ ന്താണെന്ന് അന്വേഷിച്ചു വരുന്നതായി ഫ്‌ളോയ്ഡ് കൗണ്ടിപൊലീസ് പറഞ്ഞു.വെടിവയ്പിൽ കൊല്ലപ്പെട്ട പരംജിത്ത് സിങ്ങിന്റെഉടമസ്ഥതയിലാണ് ഐ ടെക്ക് ഫൂവൽ സ്റ്റോർ. രണ്ട് ഇന്ത്യൻ വംശജർക്ക്
ഒരേ ദിവസം വെടിയേറ്റതിൽ ഇന്ത്യൻ സമൂഹം ഉൽകണ്ഠാകുലരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP