Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെക്സസ് എ ആൻഡ് എം വെടിവയ്പിൽ കൊല്ലപ്പെട്ടത് സഹോദരിമാർ- മുൻ കാമുകനായ പ്രതി അറസ്റ്റിൽ

ടെക്സസ് എ ആൻഡ് എം വെടിവയ്പിൽ കൊല്ലപ്പെട്ടത് സഹോദരിമാർ- മുൻ കാമുകനായ പ്രതി അറസ്റ്റിൽ

പി പി ചെറിയാൻ

കൊമേഴ്സ് (ടെക്സസ്): ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി കൊമേഴ്സ് ക്യാംപസിൽ ഫെബ്രുവരി 3 തിങ്കളാഴ്ച വെടിയേറ്റു കൊല്ലപ്പെട്ടത് രണ്ടു സഹോദരിമാരും പരിക്കേറ്റത് സഹോദരിയുടെ രണ്ടു വയസ്സുള്ള മകനുമാണെന്ന് പൊലീസ് സ്ഥിതീകരിച്ചു. സംഭവത്തിൽ ജേഷ്ഠ സഹോദരിയുടെ മുൻ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ്സെടുത്തിട്ടുണ്ട്.

സഹോദരിമാരിൽ ഡീജ മാറ്റസ് (19) കോളജിൽ ആദ്യ വർഷ വിദ്യാർത്ഥിനിയാണ്. ഇവർ ടെക്സസിലെ ഗാർലാന്റിൽ (ഡാലസ്) നിന്നുള്ള പബ്ലിക് ഹെൽത്ത് വിദ്യാർത്ഥിയാണ്. ഡീജയുടെ സഹോദരി എബനി (20) യും അറസ്റ്റിലായ ജാക്വിസ് ഷോൺ സ്മിത്തും (21) യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അല്ലെന്നു കോളജ് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഡീജയും സഹോദരിയും കുട്ടിയും താമസിച്ചിരുന്ന ഡോമിലേക്ക് എത്തിച്ചേർന്നു പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. കാലിൽ വെടിയേറ്റ രണ്ടു വയസ്സുള്ള കുട്ടിയെ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തെ തുടർന്ന് അടഞ്ഞു കിടക്കുന്ന യൂണിവേഴ്സിറ്റി കൊമേഴ്സ് ക്യാംപസിലെ ക്ലാസുകൾ ഫെബ്രുവരി 6 വ്യാഴാഴ്ച മുതൽ സാധാരണ നിലയിൽ പ്രവർത്തനമാരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP