Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെക്സസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി; മുന്നറിയിപ്പുകൾ അവഗണിച്ചു ട്രംമ്പ് സംഭവ സ്ഥലം സന്ദർശിക്കും

ടെക്സസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി; മുന്നറിയിപ്പുകൾ അവഗണിച്ചു ട്രംമ്പ് സംഭവ സ്ഥലം സന്ദർശിക്കും

പി പി ചെറിയാൻ

എൽപാസോ: എൽപാസോ വാൾമാർട്ടിലുണ്ടായ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഓഗസ്റ്റ് 5 തിങ്കളാഴ്ച 22 ആയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഒരാളും തിങ്കളാഴ്ച രാവിലെ മറ്റൊരാളും മരണമടഞ്ഞു. രണ്ടുപേർ കൂടി ഗുരുതരാവസ്ഥയിൽ ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇതിനിടെ വെടിവയ്‌പ്പ് നടന്ന സ്ഥലം സന്ദർശിക്കുന്നതിനുള്ള തീരുമാനം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡമോക്രാറ്റിക് പ്രതിനിധികൾ ട്രംപിന്റെ സന്ദർശിനത്തെ എതിർത്തിരുന്നു. ഇത് അവഗണിച്ചാണ് ഓഗസ്റ്റ് 7 ബുധനാഴ്ച എത്തുമെന്ന് അറിയിച്ചത്.

ഇന്ന് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ ഗൺവയലൻസ് ഒഴിവാക്കുന്നതിനുള്ള നാലിന പരിപാടികൾ ട്രംപ് പ്രഖ്യാപിച്ചു. എൽപാസോയിൽ നടന്നത് വംശീയവിദ്വേഷമൂലമുണ്ടായ ആക്രമണമാണെന്നും ഇതു മാറണമെന്നും ട്രംപ് പറഞ്ഞു. സംഭവത്തെ അതിശക്തമായ ഭാഷയിൽ ട്രംപ് അപലപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രസിഡന്റിനൊപ്പം ഉണ്ടായിരന്നു. ഗൺവയലൻസ് അവസാനിപ്പിക്കുന്നതിന് ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സഹകരണം ട്രംപ് അഭ്യർത്ഥിച്ചു. ഗൺവയലൻസിനുള്ള സാധ്യതകളെ കണ്ടെത്തുന്നതിനും, മുന്നറിയിപ്പുകളെ കുറിച്ചു മനസ്സിലാക്കുന്നതിനും കഴിയണം. മാനസീക രോഗികളുടെ കൈകളിൽ തോക്കുകൾ എത്താതിരിക്കുന്നതിനും മെന്റൽ ഹെൽത്ത് നിയമങ്ങളിൽ ഭേദഗതികൾ നടത്തണമെന്നും ട്രംപ് നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP