Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികാതിക്രമങ്ങളിൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയും കോർണലും ഒന്നാം സ്ഥാനത്ത്

ലൈംഗികാതിക്രമങ്ങളിൽ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയും കോർണലും ഒന്നാം സ്ഥാനത്ത്

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോർക്കിലെ കോളേജുകളിൽ 2018 ൽ ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികൾ ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതിൽ കോർണലും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയും പട്ടികയിൽ ഒന്നാമതാണ്.

അപ്‌സ്റ്റേറ്റ് ഐവി ലീഗ് സ്‌കൂളിൽ 25,000 വിദ്യാർത്ഥികളുടെ കൂട്ടത്തിൽ 282 പരാതികളാണുള്ളത്. 52,000 വിദ്യാർത്ഥികളുള്ള ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി (എൻവൈയു) യിൽ 173 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പുതിയ 'ഇനഫ് ഈസ് ഇനഫ്' നിയമപ്രകാരം എല്ലാ സ്‌കൂൾ/കോളേജുകളിലും നടക്കുന്ന ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ട്.

ലൈംഗിക ചൂഷണം, പതുങ്ങി പിന്തുടരൽ, ഗാർഹിക അല്ലെങ്കിൽ ഡേറ്റിങ് അക്രമം എന്നിവ ആരോപിക്കപ്പെട്ട 66 വിദ്യാർത്ഥികളെ മാത്രമാണ് സംസ്ഥാനത്തൊട്ടാകെ കോളേജുകളിൽ നിന്ന് പുറത്താക്കിയത്. ഇതിൽ രണ്ട് പേർ കോർണലിൽ നിന്നും ഒരാൾ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നുന്നുമാണ്.

പൊതുവേ, സർക്കാർ കോളേജുകളായ സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്ക് (CUNY), സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്ക് (SUNY) എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, സംസ്ഥാനത്തെ സ്വകാര്യ കോളേജുകളേക്കാൾ അച്ചടക്ക നടപടികളിൽ അവരവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാണെന്ന് കണ്ടെത്തി.

കുറ്റാരോപിതനായ ഒരു വിദ്യാർത്ഥിക്ക് അഭിഭാഷകന്റെ സഹായത്താൽ ഒരുപക്ഷെ കുറഞ്ഞ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബ്രൂക്ക്ലിൻ കോളേജ് ചരിത്ര വിഭാഗം പ്രൊഫസർ കെ സി ജോൺസൺ പറഞ്ഞു.

'ഉന്നത സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കൊളംബിയാസ്, കോർനെൽസ്, എൻവൈയു എന്നിവർക്ക് സുനി അല്ലെങ്കിൽ കുനി വിദ്യാർത്ഥികളേക്കാൾ നിയമപരമായ ഉപദേശങ്ങൾ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്,' ജോൺസൺ പറഞ്ഞു.

കഴിഞ്ഞ മാസം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ഡാറ്റ, ലൈംഗിക അതിക്രമങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കോളേജുകളെ നിർബന്ധിതമാക്കുന്ന '2015 ഇനഫ് ഈസ് ഇനഫ്' നിയമപ്രകാരം റിപ്പോർട്ട് ചെയ്യാൻ അധികാരപ്പെടുത്തുന്നുണ്ട്. എന്നാൽ ചില കോളേജുകൾ ഈ നിയമം ലാഘവത്തോടെ എടുക്കുകയും റിപ്പോർട്ടിങ് മന്ദഗതിയിലാക്കുകയും ചെയ്തു. 2017 സെപ്റ്റംബറിലെ സംസ്ഥാന റിപ്പോർട്ടിൽ 29 സ്‌കൂളുകൾ ഇപ്പോഴും നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

2019 ൽ രേഖപ്പെടുത്തിയ 3,908 പരാതികൾ ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിക്കെതിരെയോ ഒരു കോളേജ് ജീവനക്കാരനെതിരെയോ അതുമല്ലെങ്കിൽ ഒരു അജ്ഞാത മൂന്നാം കക്ഷിക്കെതിരെയോ ആയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.

ന്യൂയോർക്ക് സിറ്റി സ്വകാര്യ കോളേജുകളിൽ 59 പരാതികൾ ഫോർഡാം സർവകലാശാലയിലും 58 സെന്റ് ജോൺസിലും 54 ജൂലിയാർഡ് സ്‌കൂളിലും 36 ന്യൂ സ്‌കൂളിലുമാണ്.

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്ക് കാമ്പസുകളിൽ, മാൻഹാട്ടൻ, ക്വീൻസ്ബറോ കമ്മ്യൂണിറ്റി കോളേജുകളിൽ 27 പരാതികൾ വീതമുണ്ട്.

2018ൽ, ഫാക്കൽറ്റി അംഗങ്ങൾക്കിടയിൽ ലൈംഗിക ചൂഷണവും മയക്കുമരുന്ന് ഉപയോഗവും കൂടുതലാണെന്ന ആരോപണം നേരിട്ട് വിവാദങ്ങളിൽ പെട്ട കുനിയുടെ ജോൺ ജെയ് കോളേജിൽ 16 പരാതികളുണ്ട്.

ബ്രൂക്ലിൻ കോളേജിൽ സ്വഭാവ ദൂഷ്യത്തിന് പിടിയിലായ 59 വിദ്യാർത്ഥികളിൽ 15 പേരെ കോളേജിൽ നിന്ന് പുറത്താക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അത് ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണ്. എന്നാൽ, കോളജിൽ ഇല്ലാത്ത ഒരു ഉദ്യോഗസ്ഥൻ ഈ നമ്പറുകൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണെന്ന് കോളേജ് വക്താവ് പറഞ്ഞു. 19 പരാതികളാണ് ലഭിച്ചതെന്നും അല്ലാതെ പുറത്താക്കലുകളുണ്ടായിട്ടില്ലെന്നും വക്താവ് പറഞ്ഞു.

ലൈംഗിക അതിക്രമങ്ങൾ അതിജീവിച്ചവരെ സഹായിക്കുന്നതിനും, സംഭവങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനും, ലൈംഗിക ദുരുപയോഗം കുറയ്ക്കുന്നതിനും എൻ.വൈ.യു.വിന് ശക്തമായ സംവിധാനങ്ങളുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ സർവേയിൽ, ഏകദേശം 90 ശതമാനം വിദ്യാർത്ഥികളും എൻവൈയു ലൈംഗിക ദുരുപയോഗം വളരെ ഗൗരവമായി കാണുന്നുവെന്നും, അവരുടെ പരാതികൾ അതിന്റേതായ പ്രാധാന്യത്തോടെയും ന്യായമായും പ്രതികരിക്കുന്നുണ്ടെന്നും, മാന്യതയോടും ആദരവോടും കൂടി പെരുമാറുന്നുണ്ടെന്നും പറഞ്ഞതായി വക്താവ് ജോൺ ബെക്ക്മാൻ ചൂണ്ടിക്കാട്ടി.

'വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുന്നതിനും ലൈംഗിക അല്ലെങ്കിൽ അനുബന്ധ പ്രവർത്തികൾ അനുഭവിച്ചതോ സാക്ഷ്യം വഹിച്ചതോ ആയ വിദ്യാർത്ഥികൾക്ക് ലഭ്യമായ വിഭവങ്ങൾ വിപുലീകരിക്കുന്നതിനായുള്ള സർവ്വകലാശാലയുടെ ശ്രമം ഗണ്യമായി വർദ്ധിപ്പിച്ചു. ഈ ശ്രമങ്ങൾ ഞങ്ങളുടെ കാമ്പസിലെ ഉയർന്ന തലത്തിലുള്ള റിപ്പോർട്ടിംഗിന് വളരെയധികം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു', കോർണൽ യൂണിവേഴ്‌സിറ്റിയുടെ ടൈറ്റിൽ ഒൻപത് കോഓർഡിനേറ്റർ ചാൻടെൽ ക്ലിയറി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP