Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡവിഡ്സൺ ഫെല്ലോ സ്‌ക്കോളർഷിപ്പ് കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥി; കാൻസർ ചികിത്സ സംബന്ധിച്ച ഗവേഷണത്തിന് വരുൺ കുമാറിന് ലഭിച്ചത് 50000 ഡോളറിന്റെ സ്‌ക്കോളർഷിപ്പ്

ഡവിഡ്സൺ ഫെല്ലോ സ്‌ക്കോളർഷിപ്പ് കരസ്ഥമാക്കി ഇന്ത്യൻ വിദ്യാർത്ഥി; കാൻസർ ചികിത്സ സംബന്ധിച്ച ഗവേഷണത്തിന് വരുൺ കുമാറിന് ലഭിച്ചത് 50000 ഡോളറിന്റെ സ്‌ക്കോളർഷിപ്പ്

പി പി ചെറിയാൻ

ന്യൂജേഴ്സി: 2019 ഡേവിഡ്സൺ ഫെല്ലോ സ്‌ക്കോളർഷിപ്പിന് ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ന്യൂജേഴ്സി വുഡ് ക്ലിഫ്ലേക്കിൽ നിന്നുള്ള വരുൺ കുമാർ (18) അർഹനായി.അമേരിക്കയിൽ നിന്നും ഈ സ്‌ക്കോളർഷിപ്പിന് ആകെ തിരഞ്ഞെടുത്ത 20 വിദ്യാർത്ഥികളിൽ ഒരാളാണ് വരുണെന്ന് ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.കാൻസർ ചികിത്സ സംബന്ധിച്ച ഗവേഷണത്തിനാണ് 50000 ഡോളർ സ്‌ക്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്.

മാരകമായ ബ്രെയ്ൻ ട്യൂമറിനെ നേരിടുന്നതിന് കോമ്പിനേഷൻ തെറാപ്പി ഡവലപ്പ് ചെയ്തതിനായിരുന്ന വരുണിനെ ഈ അവാർഡിന് അർഹനാക്കിയത്.വാഷിങ്ടൺ ഡിസിയിൽ സെപ്റ്റംബർ 27 ന് നടക്കുന്ന ചടങ്ങിൽ വരുൺ സ്‌ക്കോളർഷിപ്പ് ഏറ്റുവാങ്ങും.പതിനെട്ടോ പതിനെട്ടിനേ താഴെയുള്ള വിദ്യാർത്ഥികളെയാണ് ഈ അവാർഡിന് പരിഗണിക്കുന്നത്.2001 മുതൽ മുന്നൂറ് വിദ്യാർത്ഥികൾക്കായി 7.5 മില്യൺ ഡോളറിന്റെ സ്‌ക്കോളർഷിപ്പാണ് ഡേവിഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ളത്.

സ്‌ക്കോളർഷിപ്പ് ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണെന്നും, കൂടുതൽ ഗവേഷണങ്ങൽ നടത്തുന്നതിന് ഇത് ഉപകരിക്കുമെന്നും വരുൺ കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP