Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറിഗണിൽ ഉത്തരവ് ലംഘിച്ചു സലൂൺ തുറന്നതിന് 14,000 ഡോളർ ഫൈൻ

ഒറിഗണിൽ ഉത്തരവ് ലംഘിച്ചു സലൂൺ തുറന്നതിന് 14,000 ഡോളർ ഫൈൻ

പി പി ചെറിയാൻ

ഒറിഗണൽ: ഒറിഗൺ ഗവർണറുടെ സ്റ്റെ അറ്റ് ഹോം ഉത്തരവ് ലംഘിച്ചു സലൂൺ തുറന്നു പ്രവർത്തിപ്പിച്ച ഉടമ ലിൻഡ്സെ ഗ്രഹാമിന് 14,000 ഡോളർ പിഴ വിധിച്ചു. മെയ്‌ 5 മുതലാണ് സലൂൺ പ്രവർത്തനമാരംഭിച്ചത്. ഒറിഗൺ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ്ഹെൽത്ത് അഡ്‌മിനിസ്ട്രേഷൻ വാർത്ത സ്ഥിരീകരിച്ചു.

പൊതുജനങ്ങളുടേയും ജീവനക്കാരുടേയും ആരോഗ്യത്തിന് ഭീഷിണിയുണർത്തുന്നതാണു നടപടിയെന്നു അധികൃതർ ചൂണ്ടികാട്ടി. എന്നാൽ ഈ വാദം ലിൻഡ്സെ നിഷേധിച്ചു. മാറിയൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലാമർ സലൂൺ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. എന്നാൽ സലൂൺ തുറന്നു പ്രവർത്തിപ്പിച്ചതു ഗവർണറുടെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ പരസ്യമായ ലംഘനമാണ്. തന്റെ കുടുംബത്തെ പുലർത്തണമെന്നതും ബില്ലുകൾ അടയ്ക്കുന്നതിനു പണം ആവശ്യമാണെന്നതിനാലുമാണു സലൂൺ തുറക്കാൻ തീരുമാനിച്ചതെന്നും ലിൻഡ്സെ പറയുന്നു. എന്തായാലും ഫൈൻ ഉത്തരവിനെതിരെ പോരാടാൻ തന്നെയാണു ലിൻഡ്!സെയുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP