Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുബംകലഹത്തിനിടെ ഇടപെട്ട വനിതാ പൊലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു; ജോലിക്കിടെ പൊലീസുകാരി മരിച്ചത് എഡ്ജ് വാട്ടറിന് സമീപം

കുടുബംകലഹത്തിനിടെ ഇടപെട്ട വനിതാ പൊലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു; ജോലിക്കിടെ പൊലീസുകാരി മരിച്ചത് എഡ്ജ് വാട്ടറിന് സമീപം

പി പി ചെറിയാൻ

കാലിഫോർണിയ: കുടുംബ കലഹത്തെ തുടർന്ന് വീടിനുള്ളിൽ പ്രതിരോധം സൃഷ്ടിച്ച പ്രതിയുടെ വെടിയേറ്റ് 26 വയസ്സുള്ള വനിതാ പൊലീസ് ഓഫീസർ താര ഒ സുള്ളിവാൻ വെടിയേറ്റു മരിച്ചു. എഡ്ജ് വാട്ടറിന് സമീപം റെഡ്വുഡ് അവന്യൂവിൽ ജൂൺ 19നായിരുന്നു സംഭവം. പ്രതിയെ പിടികൂടുന്നതിന് വീടിന് പുറകിലെത്തിയ താരക്ക് നേരെ അകത്ത് നിന്നും പെട്ടന്ന് നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് വീണ വനിതാ ഓഫീസറെ അവിടെ നിന്നും മാറ്റുന്നതിന് ശ്രമിച്ച മറ്റ് ഓഫീസർമാർക്ക് നേരെയും അകത്തു നിന്നും തുടർച്ചയായി വെടിവെച്ചതിനാൽ നാൽപത്തിയഞ്ച് മിനിട്ടിന് ശേഷം മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്.

വെടിവെച്ച പ്രതി അദൽ സംബ്രാനൊ റമോസാണെന്ന് പൊലീസ് വെളിപ്പെടുത്തി. വീട്ടിൽ നിന്നും സാധനങ്ങൾ എടത്തു പുറത്തു കടക്കാൻ ശ്രമിച്ച യുവതിയെ വീട്ടിനുള്ളിൽ തടഞ്ഞു നിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതറിഞ്ഞാണ് താര ഉൾപ്പെടെയുള്ള ഓഫീസർമാർ സംഭവസ്ഥലത്തെത്തിയത്. പ്രതിരോധം തീർത്ത് പ്രതിയെ എട്ടുമണിക്കൂറിന് ശേഷം കവചീന വാഹനങ്ങളുടെ അകമ്പടിയോടെയാണ് പുറത്തു കടത്തി അറസ്റ്റ് ചെയ്തത്. വീടിനകത്തുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല.

2018 ജനുവരിയിലാണ് ഒ സുള്ളിവാൻ പൊലീസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. സ്‌ക്രമെന്റോ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയത്. ഇവർ 2017 സാക്രമെന്റോ സ്റ്റേറ്റ് ലൊ എൻഫോഴ്സ്മെന്റ് കാൻഡിഡേറ്റ് സ്‌ക്കോളർഷിപ്പ് പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ് ഗ്രാജുവേറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP