Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂജേഴ്സിയിൽ നിന്നും യു എസ് സെന്ററിലേക്ക് റിക് മേത്ത മത്സരിക്കും

ന്യൂജേഴ്സിയിൽ നിന്നും യു എസ് സെന്ററിലേക്ക് റിക് മേത്ത മത്സരിക്കും

പി പി ചെറിയാൻ

ന്യൂജേഴ്സി: അടുത്ത വർഷം നവംബർ 3 ന് യു എസ് സെനറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ ന്യൂജേഴ്സിയിൽ നിന്നും സ്ഥാനാർത്ഥിയായിരിക്കുമെന്ന് ഒക്ടോബർ 17 ന് ഇന്ത്യൻ അമേരിക്കൻ അറ്റോർണി റിക് മേത്ത അറിയിച്ചു.

2020 ജൂൺ 2നാണ് പ്രൈമറി തിരഞ്ഞെടുപ്പ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിട്ടാണ് റിക് മേത്ത മത്സരിക്കുക. ഇതിനകം നാല് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾ ഈ സീറ്റിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഒരു സ്ഥാനാർത്ഥി പോലും ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും മത്സരിക്കുവാൻ മുന്നോട്ട് വന്നിട്ടില്ല.

ഡമോക്രാറ്റിക് പാർട്ടി യു എസ് സെനറ്റർ കോറിബുക്കർ ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി മത്സരിക്കുന്നതിനാൽ ഒഴിവുവന്ന സീറ്റിലേക്കാണ് റിക് മേത്ത മത്സരിക്കാൻ ഒരുങ്ങുന്നത്. പ്രസിഡന്റ് സ്ഥാനാർത്ഥിയായി രാജ്യം മുഴുവൻ കറങ്ങുന്നതിനാൽ നിലവിൽ ന്യൂജേഴ്സി അനാഥമായിരിക്കുകയാണെന്നാണ് റിക് അഭിപ്രായപ്പെട്ടത്.

ഹെൽത്ത് കെയർ ഇൻഡസ്ട്രി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മേത്ത അറിയപ്പെടുന്ന ഒരു അറ്റോർണി മാത്രമല്ല ഒരു തെറാപ്പിസ്റ്റ് കൂടിയാണ്.ജോർജ് ടൗൺ യൂണിവേഴ്സിറ്റി ലൊ സെന്റിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.

അമേരിക്കയിലെ ഇന്ത്യൻ വംശജരിൽ ആദ്യ ജനറേഷനിൽ നിരവധി അമേരിക്കൻ ഡ്രീമുകളോടെ ജീവിച്ച മേത്ത അടുത്ത ജനറേഷനും അത് പകർന്നു നൽകണമെന്നാണ് ആഗ്രഹിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP