Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗർഭഛിദ്രം തടയുന്ന ബില്ലിൽ മിസിസ്സിപ്പി ഗവർണർ ഒപ്പുവെച്ചു

ഗർഭഛിദ്രം തടയുന്ന ബില്ലിൽ മിസിസ്സിപ്പി ഗവർണർ ഒപ്പുവെച്ചു

പി.പി. ചെറിയാൻ

മിസിസിപ്പി: പതിനഞ്ച് ആഴ്ച വളർച്ചയെത്തിയ ഭ്രൂണഹത്യ നിരോധന ബില്ലിൽമിസിസിപ്പി ഗവർണർ ഫിൽ ബ്രയാൻ ഒപ്പുവച്ചു. അമേരിക്കൻസംസ്ഥാനങ്ങളിൽ കർശനമായ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങൾ നിലവിലുള്ളസംസ്ഥാനമാണ് മിസിസിപ്പി.

(മാർച്ച് 19 )തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ബില്ലിൽ ഒപ്പുവെച്ചഗവർണർ, മിസിസിപ്പി സംസ്ഥാനമായിരിക്കണം ജനിക്കാനിരിക്കുന്നകുഞ്ഞുങ്ങളുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാകേണ്ടതെന്ന്അഭിപ്രായപ്പെട്ടു. എല്ലാ ഗർഭചിത്ര ക്ലിനിക്കുകളും ഇതോടെ അടച്ചുപൂട്ടും.

ഇതുവരെ 20 ആഴ്ച വരെയുള്ള കുട്ടികൾക്കായിരുന്നു നിരോധനമെങ്കിൽഇപ്പോൾ അത് 15 ആഴ്ചവരെയാക്കി കുറച്ചു.സംസ്ഥാന ഹൗസിലും സെനറ്റിലുംനിയന്ത്രണമുള്ള റിപ്പബ്ലിക്കൻ പാർട്ടിയാണ് ഭ്രൂണഹത്യ നിരോധന നിയമംഅംഗീകരിച്ചത്. സെനറ്റിൽ 14 നെതിരെ 35നും ഹൗസിൽ 34 നെതിരെ 76വോട്ടുകൾക്കാണ് ബിൽ പാസായത്.

ഗവർണർ ബില്ലിൽ ഒപ്പിട്ട് മണിക്കൂറുകൾക്കുള്ളിൽ ബില്ലിനെ ചോദ്യംചെയ്തു ഫെഡറൽ കോടതിയിൽ ലൊസ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ട്. ജാക്സൺവുമൻസ് ഹെൽത്ത് ഓർഗനൈസേഷനാണ് ഗവർണറുടെ ഉത്തരവ് ചോദ്യംചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP