Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാലസിൽ കനത്ത മഴക്കും വെള്ളപൊക്കത്തിനും സാധ്യതയെന്ന് റിപ്പോർട്ട്

ഡാലസിൽ കനത്ത മഴക്കും വെള്ളപൊക്കത്തിനും സാധ്യതയെന്ന് റിപ്പോർട്ട്

പി. പി. ചെറിയാൻ

ഡാലസ്: ഡാലസ് ഫോർട്ട്!വർത്ത് മെട്രോ പ്ലെക്സിൽ ഏപ്രിൽ 30 ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്കും, വെള്ളപൊക്കത്തിനും സാധ്യതയുണ്ടെന്ന് നാഷനൽ വെതർ സർവ്വീസ് മുന്നറിയിപ്പ് നൽകി.

മഴയ്ക്കും ശക്തമായ കാറ്റിനും ഹെയ്ലിനും സാധ്യതയുള്ളതിനാൽ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റഡ്റിവർ വാലിയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക എന്ന് അധികൃതർ പറഞ്ഞു. വ്യാഴാഴ്ച 40 മുതൽ 60 ശതമാനം വരെ ഇടിമിന്നലിനുള്ള സാധ്യതയും, മഴയും ഫോർട്ട്വർത്ത് വിമാനത്താവള പരിസരത്തുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഴ ശക്തിപ്പെടുന്നതോടെ വെള്ളത്തിന്റെ ഒഴുക്കും വർധിക്കുമെന്നും വാഹനത്തിൽ സഞ്ചരിക്കുന്നവർ ഒഴുക്കുള്ള പ്രദേശങ്ങൾ കണ്ടാൽ വാഹനം മുന്നോട്ടെടുക്കരുതെന്നും അറിയിപ്പിൽ പറയുന്നു. ഏപ്രിൽ മാസം ഇതുവരെ ഈ മേഖലകളിൽ 6.74 ഇഞ്ച് മഴ ലഭിച്ചു. ഇത് റെക്കൊർഡാണ്. വെതർ സർവ്വീസ് യഥാസമയങ്ങളിൽ നൽകുന്ന മുന്നറിയിപ്പുകൾ ഗൗരവത്തിലെടുത്തു അപകടങ്ങൾ ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP