Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്ര സ്മാരകങ്ങളും ഫെഡറൽ സ്വത്തുക്കളു നശിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ

ചരിത്ര സ്മാരകങ്ങളും ഫെഡറൽ സ്വത്തുക്കളു നശിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കയിൽ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നാലെ പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

വെറ്റെറൻസ് മെമോറിയൽ പ്രിസർവേഷൻ ആക്ട് പ്രകാരം അമേരിക്കയിലെ ചരിത്ര സ്മാരകങ്ങളോ ഫെഡറൽ സ്വത്തുക്കളോ നശിപ്പിക്കുന്നവർക്ക് 10 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ നൽകും എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്മാരകങ്ങൾ നശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ അധികൃതർക്ക് ഉത്തരവ് നൽകിയെന്നും ട്വീറ്റിലുണ്ട്.

ഓർഡർ ഇറക്കിയതിനു മുമ്പ് സ്മാരകങ്ങൾ നശിപ്പിക്കുന്നവരും പുതിയ ഓർഡർ പ്രകാരം തടവിലാവുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയ്ഡ് പൊലീസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരക്കയിൽ ആകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കെട്ടടങ്ങാതെ തുടരുകയാണ്.

മാർച്ച് 25 മുതൽ തുടങ്ങിയ പ്രതിഷേധങ്ങളിൽ ഇതുവരെ കോളനിവൽക്കരണത്തിന്റെയും അടിമത്ത കാലഘട്ടത്തെയും ആഭ്യന്തര യുദ്ധത്തിന്റെയും നിരവധി സ്മാകരങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP