Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സെനറ്റിൽ മലയാളികളെ ആദരിക്കുന്നു; മലയാളം പ്രാർത്ഥന

ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സെനറ്റിൽ മലയാളികളെ ആദരിക്കുന്നു; മലയാളം പ്രാർത്ഥന

ജോയിച്ചൻ പുതുക്കുളം

ലോക മലയാളികൾക്ക് ഇത് ധന്യ മുഹൂർത്തം. ന്യൂ യോർക്ക് സെനറ്റിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് ഇതാ ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. നാളെ ബുധനാഴ്ച മെയ് 22 നു സ്‌െേറ്റമലേ ക്യാപിറ്റൽ ആയ ആൽബനിയിൽ രാവിലെ 11 നു കൂടുന്ന സെനറ്റ് അസംബ്ലയിൽ വച്ച് ന്യൂ യോർക്ക് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും ആദ്യ മലയാളി സെനറ്ററുമായ ഹോണറബിൾ കെവിൻ തോമസ് ആണ് ഈ ചടങ്ങ് അമേരിക്കൻ മലയാളികൾക്കായി കാഴ്ച വയ്ക്കുന്നത്.

നാളെ ന്യൂ യോർക്ക് സെനറ്റ് ആരംഭിക്കുന്നത് മാർത്തോമാ സഭയിലെ ഞ.േ ഞല്. ഉൃ.കമെമര ങമൃ ഫിലോക്സിനോസ് (Diocese of North America & Europe) തിരുമേനിയുടെ ഘനഗംഭീര ശബ്ദത്തിൽ ഉതിർന്നു വീഴുന്ന പ്രാർത്ഥനയോടെയാണ് എന്നത് ന്യൂ യോർക്ക് മലയാളികളുടെ ദീർഘകാല സ്വപ്ന സാക്ഷാത്കാരം കൂടെയാണ്. തുടർന്ന് ഹോണറബിൾ സെനറ്റർ കെവിൻ തോമസ് അമേരിക്കയ്ക്ക് വേണ്ടിയും വിശിഷ്യാ ന്യൂ യോർക്ക് സംസ്ഥാനത്തിനു വേണ്ടിയും സാമൂഹ്യവും സാംസ്‌കാരികവും പ്രവൃത്തിപരവും ആയിട്ടുള്ള ഇതര മേഖലകളിൽ മലയാളികളുടെ കഴിവിനെ കുറിച്ചും മുതൽകൂട്ടുകളെ കുറിച്ചും സർവ്വോപരി സംഭാവനകളെ കുറിച്ചും സെനറ്റിന് മുമ്പാകെ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ മെയ് മാസം ന്യൂയോർക്കിന്റെ മലയാളി മാസമായി പ്രഖ്യാപിക്കുന്നതിന് റെസൊല്യൂഷൻ സമർപ്പിക്കുകയും ചെയ്യും.

ന്യൂ യോർക്കിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിൽപരം മലയാളികൾ നാളെ ഈ മഹത് ചടങ്ങിൽ പങ്കെടുക്കുവാനായി മിനി ബസുകളിലും മറ്റുമായി സ്റ്റേറ്റ് ക്യാപിറ്റൽ ആയ ആൽബനിയിൽ ഒത്തു ചേരുന്നു. ഫൊക്കാന , ഫോമാ, വേൾഡ് മലയാളി കൗൺസിൽ , കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA ), കലാവേദി, കേരള സെന്റർ, ഇൻഡോ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ്, മഹിമ, നായർ ബെനെവെലെന്റ് അസോസിയേഷൻ (NBA ), വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, കേരള സമാജം ഓഫ് ന്യൂ ജേഴ്സി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് , കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക്, എക്കോ (Enhanced Communtiy of Harmonious Otureach (ECHO), ന്യൂ യോർക്ക് സൗത്ത് ഏഷ്യൻ ചേംബർ ഓഫ് കോമേഴ്സ് , ക്യാപിറ്റൽ ഡിസ്ട്രിക്ട് മലയാളി അസോസിയേഷൻ, ന്യൂ യോർക്ക് സെന്റ് ജോൺസ് മാർത്തോമാ ചർച്, ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച് കൂടാതെ ധാരാളം മലയാളി സാമൂഹ്യ പ്രവർത്തകരും എന്റർപ്രെനുവേഴ്സും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി തലസ്ഥാനത്തു എത്തിച്ചേരുന്നു. മലയാളം പ്രസ്സ് മീഡിയ ഏഷ്യാനെറ്, കൈരളി, ഫ്ളവർസ്,ഗ്ലോബൽ റിപ്പോർട്ടർ , ഈമലയാളീ, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓൺലൈൻ എന്നീ പ്രമുഖ മാധ്യമങ്ങൾ മർമ്മപ്രധാനമായ ഈ അനർഘ നിമിഷങ്ങൾ ദൃശ്യമാധ്യമങ്ങളിലും മറ്റും പകർത്തുവാനായി ആൽബനിയിലെ ഈ ചടങ്ങിൽ എത്തിച്ചേരുന്നു.

സെനറ്റിലെ ചടങ്ങുകൾക്ക് ശേഷം സെനറ്റർ കെവിൻ തോമസും അദ്ദേഹത്തിന്റെ സ്റ്റാഫ്ഫും അതിഥികളായി വന്നവർക്കു വേണ്ടി ക്യാപിറ്റോൾ ബിൽഡിങ് ടൂറും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. KCANA പ്രസിഡന്റ്, മാസ്സപെക്വാ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചർച് സെക്രട്ടറി എന്നീ നിലയിൽ സേവനങ്ങൾ അനുഷ്ഠിക്കുന്ന അജിതുകൊച്ചുകുടിയിൽ എബ്രഹാം ആണ് ഈ ചടങ്ങ് കോർഡിനേറ്റു ചെയ്യുന്നത്. contact details - ഇമെയിൽ: [email protected]., ഫോൺ: 516 225 2814.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP