Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ് വയസ്സുകാരിയെ വിലങ്ങണിയിച്ചു പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു

ആറ് വയസ്സുകാരിയെ വിലങ്ങണിയിച്ചു പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു

പി പി ചെറിയാൻ

ഒർലാന്റൊ: സ്‌ക്കൂൾ ഓഫീസ് റൂമിൽ ബഹളം വെക്കുകയും, അദ്ധ്യാപികയെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് ആറ് വയസ്സുള്ള ഒന്നാം ഗ്രേഡ് വിദ്യാർത്ഥിനിയെ വിലങ്ങണിയിച്ചു ജൂവനൈൽ ഫെസിലിറ്റിയിലേക്ക് മാറ്റുകയും ചെയ്ത പൊലീസ് ഓഫീസർ ടർണർ ഡെന്നിസ്സിനെ പിരിച്ചു വിട്ടതായി ഒർലാന്റൊ പൊലീസ് ചീഫ് റോളൻ അറിയിച്ചു.

ഒർലാന്റൊ ലൂസിയസ് ആൻഡ് എമ്മ നിക്സൻ അക്കാദമിയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ആറ് വയസ്സുകാരിയെ അറസ്റ്റ് ചെയ്യണമെങ്കിൽ കമാണ്ടിങ്ങ് ഓഫീസറുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിനാണ് പിരിച്ചുവിടൽ.

പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെ അറസ്റ്റ് ചെയ്യണമെങ്കിൽ സുപ്രവൈസറുടെ അപ്രൂവൽ വേണമെന്നും, പൊലീസ് ഓഫീസറുടെ നടപടി നിയമ ലംഘനമാണെന്നും, കേസ്സിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കില്ലെന്നും പൊലീസ് ചീഫ് പറഞ്ഞു.

സെപ്റ്റംബർ 19 ന് പ്രിൻസിപ്പാളിന്റെ അനുമതി ഇല്ലാതെ ഈ ഓഫീസർ മറ്റൊരു ആറ് വയസ്സുള്ള ആൺകുട്ടിയേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും ചീഫ് ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 7 നെ തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP