Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ

പി പി ചെറിയാൻ

ഹൂസ്റ്റൺ : ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്ഥിക്കുന്നതായും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു

472-മത് രാജ്യാന്തര പ്രെയർലൈൻ ജൂൺ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ എഫേയ്‌സ്യർ ആറാം അധ്യായത്തെ അപഗ്രഥിച്ചു ട്രിനിറ്റി മാർത്തോമാ ചര്ച്ച വികാരി റവ സാം കെ ഈശോ മുഖ്യ പ്രഭാഷണം നടത്തി.കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽപ്പാൻ കഴിയേണ്ടതിനു ദൈവത്തിനെ സർവായുധവർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടമുള്ളതു ജഡരക്തങ്ങളോടല്ല വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധഃപ്പതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മാസേനയോടുമാണെന്നു അച്ചൻ ഉധബോധിപ്പിച്ചിച്ചു.

ന്യൂയോർക്കിൽ നിന്നുള്ള പി ഐ വര്ഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി. വി. സാമുവേൽ സ്വാഗതമാശംസിച്ചു ഹൂസ്റ്റണിൽ നിന്നുള്ള സൂസി അബ്രഹാം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. അന്പതാമതു വിവാഹ വാർഷീകം ആഘോഷിച്ച റ്റി എ മാത്തുക്കുട്ടി -വത്സ ദമ്പതികളെയും ജന്മദിനവും ആഘോഷിച്ചവരേയും യോഗം അനുമോദിച്ചു . ഹൂസ്റ്റണിൽ നിന്നുള്ള വത്സ മാത്യു മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കു നേതൃത്വം നൽകി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സാം അച്ചന്റെ പ്രാർത്ഥനക്കും അശീ ർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്നിക്കൽ കോർഡിനേറ്ററായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP