Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിറന്നാൾ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പിറന്നാൾ ദിനമായ ഇന്ന് മൈക്ക് പെൻസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പി പി ചെറിയാൻ

അയോവ:മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചു.യുഎസിന്റെ 48-മത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെൻസിന്റെ 64-മത് പിറന്നാൾ ദിനമായ ബുധനാഴ്ച. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കാനുള്ള ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.

ഡെമോക്രാറ്റ് പ്രൈമറിയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്ളോറിഡ ഗവർണർ റോൺ ഡിസാന്റിലും യുഎസിന്റെ മുൻ യുഎൻ അംബാസഡർ നിക്കി ഹേലിയുമാണ് പെൻസിനൊപ്പം മത്സരരംഗത്തിറങ്ങുന്നത് .പെൻസിന്റെ കടന്നു വരവോടെ ഡെമോക്രാറ്റ് പ്രൈമറി തെരഞ്ഞെടുപ്പ് കൂടുതൽ പ്രിവചനാതീതമായി.ബുധനാഴ്ച പെൻസ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക അയോവയിലെ ഡി മോയ്നസിലാണ് .

നിലവിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാർട്ടിയിലെ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. ഡിസാന്റിസ് രണ്ടാമതുണ്ട്. നിക്കി ഹേലിയും മൈക്ക് പെൻസും മൂന്നാമതാണെന്ന് അഭിപ്രായ സർവേകൾ പറയുന്നു. പെൻസ് പിടിക്കുന്ന വോട്ടുകൾ നിർണായകമാകുമെന്നും ഡിസാന്റിസിനെതിരെ വിജയം നേടാൻ ട്രംപിനെ ഇത് സഹായിക്കുമെന്നുമാണ് വിലയിരുത്തൽ.

മുൻ ന്യൂജേഴ്സി ഗവർണർ ക്രിസ് ക്രിസ്റ്റി, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബർഗം എന്നിവരും ഈ ആഴ്ച കാമ്പെയ്നുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, മത്സരത്തിൽ ചേരുന്നതിനെക്കുറിച്ച് മാസങ്ങളായി ചിന്തിക്കുകയാണെന്ന് പറഞ്ഞതിന് ശേഷം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ന്യൂ ഹാംഷയർ ഗവർണർ ക്രിസ് സുനുനു തിങ്കളാഴ്ച പറഞ്ഞു, .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP