Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

പി പി ചെറിയാൻ

ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്ലഹോമ സിറ്റിയിലെ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നു

രാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്‌ലിൻ, ലോറെലി കാലാസോ എന്നിവരെ കണ്ടെത്തിയതായി അവരുടെ അമ്മ ജെന്നി കാലാസോയാണ് അറിയിച്ചതെന്നു ഒക്ലഹോമ സിറ്റി ഫയർ ബറ്റാലിയൻ മേധാവി സ്‌കോട്ട് ഡഗ്ലസ് പറഞ്ഞു. സംഭവസ്ഥലത്തു എത്തിച്ചേർന്ന പൊലീസ് , ലോക്ക്ലിനിനെയും സഹോദരി ലോറേലിയെയും പൂളിൽ നിന്നും പുറത്തെടുത്തു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും കുട്ടികളുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു.ലോക്ക്ലിനേയും ലോറേലിയെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

'ഇളയ കുട്ടികൾ സ്വീകരണമുറിയിൽ കളിക്കുമ്പോൾ മുതിർന്ന കുട്ടിയെ ഹോംസ്‌കൂൾ ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു,. 'നീന്തൽക്കുളത്തിലേക്കുള്ള വാതിൽ മുത്തശ്ശിയാണ് തുറന്നു കൊടുത്തതെന്നും അമ്മ പറഞ്ഞു.

ലോക്ക്ലിനിന്റെയും ലോറേലിയുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുവെന്നു ഒക്ലഹോമ സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ വലേരി ലിറ്റിൽജോൺ പറഞ്ഞു
ഒക്ലഹോമ സംസ്ഥാനത്ത്, റെസിഡൻഷ്യൽ സ്വിമ്മിങ് പൂളുകൾക്ക് ചുറ്റുമായി കുറഞ്ഞത് 4 അടി അല്ലെങ്കിൽ 48 ഇഞ്ച് ഉയരം ഉണ്ടായിരിക്കണം. സ്വയം അടയ്ക്കുന്ന സുരക്ഷാ കവാടങ്ങൾ ഉണ്ടായിരിക്കണമെന്നും നിയമം അനുശാസിക്കുന്നതായി ലിറ്റിൽജോൺ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP