Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ഫിനാൻസ് ഏജൻസി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച് ബൈഡൻ

അമേരിക്കൻ ഫിനാൻസ് ഏജൻസി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച് ബൈഡൻ

പി പി ചെറിയാൻ

വാഷിങ്ടൺ: അമേരിക്കൻ ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യൻ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡൻ നാമനിർദ്ദേശം ചെയ്തു .യു എസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യൻ വംശജയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിർദ്ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിഷ ദേശായി ബിസ്വാൾ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്ട്ര വികസന പരിപാടികളിലും ദീർഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്.നിലവിൽ ഇവർ യുഎസ് ചേംബർ ഓഫ് കൊമേഴ്സിലെ ഇന്റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളുടെ സീനിയർ വൈസ് പ്രസിഡന്റാണ്.യുഎസ്- ഇന്ത്യ ബിസിനസ് കൗൺസിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗൺസിലിന്റെയും മേൽനോട്ടം വഹിക്കുന്നുമുണ്ട്.

സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും, ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിയിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ 2017 വരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ സൗത്ത്, സെൻട്രൽ ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ബിസ്വാൾ സേവനമനുഷ്ഠിച്ചു, വാർഷിക യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് കൊമേഴ്സ്യൽ ലോഞ്ച് ഉൾപ്പെടെ, അഭൂതപൂർവമായ സഹകരണത്തിന്റെ കാലഘട്ടത്തിൽ യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന് അവർ മേൽനോട്ടം വഹിച്ചു. ബിസ്വാൾ, ദക്ഷിണ, മധ്യ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള USAID പ്രോഗ്രാമുകളും പ്രവർത്തനങ്ങളും നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. കാപ്പിറ്റോൾ ഹില്ലിൽ ഒരു ദശാബ്ദത്തിലേറെയായി അവർ ചെലവഴിച്ചു, സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും, കൂടാതെ പ്രതിനിധി സഭയിലെ ഫോറിൻ അഫയേഴ്‌സ് കമ്മിറ്റിയിലെ പ്രൊഫഷണൽ സ്റ്റാഫായും പ്രവർത്തിക്കുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP