Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരികുന്നില്ലെന്നു റിപ്പബ്ലിക്കൻസ്

ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ ശക്തമായ നിലപാട് സ്വീകരികുന്നില്ലെന്നു റിപ്പബ്ലിക്കൻസ്

പി പി ചെറിയാൻ

വാഷിങ്ടൺ :ടിക് ടോക്ക് ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണിക്കെതിരെ വേണ്ടത്ര ശക്തമായ നിലപാട് സ്വീകരിക്കാത്തതിന് ബൈഡൻ ഭരണകൂടത്തിനെതിരെ വിമർശനവുമായി റിപ്പബ്ലിക്കന്മാർ രംഗത്ത് .വിമർശനത്തിനു മറുപടിയായി ടിക്ടോക്കിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബൈഡൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി.

ടിക്ടോക്കിന്റെ ചൈനീസ് ഉടമകൾ കമ്പനിയിലെ തങ്ങളുടെ ഉടമസ്ഥാവകാശം വിറ്റില്ലെങ്കിൽ യുഎസ് ആപ്പ് നിരോധിക്കുമെന്ന് ബൈഡൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .. സിഫിയസ് എന്നറിയപ്പെടുന്ന യുഎസിലെ വിദേശ നിക്ഷേപ സമിതി അടുത്തിടെ ഈ ആവശ്യം ഉന്നയിച്ചിരുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബൈഡൻ ഭരണകൂടത്തിന്റെ ഒരു സുപ്രധാന മാറ്റമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.ടിക് ടോക്ക് ബീജിങ് ആസ്ഥാനമായുള്ള ബെറ്റ് ഡാൻസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ 60% ഓഹരികൾ ആഗോള നിക്ഷേപകരുടെ ഉടമസ്ഥതയിലും,20% കമ്പനിയുടെ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ളതുമാണ്..

ദേശീയ സുരക്ഷ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ ദേശീയതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമായ യു.എസ് ഉപയോക്തൃ ഡാറ്റയുടെയും സിസ്റ്റങ്ങളുടെയും സുതാര്യവും യു.എസ് അധിഷ്ഠിതവുമായ പരിരക്ഷയ്ക്കൊപ്പമുള്ള സുരക്ഷ, ശക്തമായ മൂന്നാം കക്ഷി നിരീക്ഷണം, പരിശോധന, സ്ഥിരീകരണം എന്നിവയെല്ലാം ഇതിനകം തന്നെ ഞങ്ങൾ നടപ്പിലാക്കുന്നുണ്ട് കമ്പനി വക്താവ് പറഞ്ഞു .ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതിനകം തന്നെ ടിക് ടോക്കിനു പല നിയന്ത്രണങ്ങളും ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP