Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

ഒർലാൻഡോ വെടിവെപ്പിൽ പത്രപ്രവർത്തകൻ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി

ഒർലാൻഡോ വെടിവെപ്പിൽ പത്രപ്രവർത്തകൻ ഉൾപ്പടെ മരിച്ചവരുടെ എണ്ണം മൂന്നായി

പി പി ചെറിയാൻ

ഒർലാൻഡോ: ഒർലാൻഡോ പൈൻ ഹിൽസിൽ നടന്ന വെടിവെപ്പിൽ പത്രപ്രവർത്തകൻ ഡിലൻ ലിയോൺസ് (24), നതാച്ച അഗസ്റ്റിൻ (38) , 9 വയസ്സുള്ള പെൺകുട്ടി ടിയോണ മേജർ എന്നിവർ ഉൾപ്പടെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഒറഞ്ച് കൗണ്ടി ഷെറീഫ് ഓഫീസ് പുറത്തു വിട്ട ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.

സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെയ്ത്ത് മെൽവിൻ മോസസ് (19) എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.. ഫ്ലോറിഡയിലെ ഒർലാൻഡോയുടെ വടക്കുപടിഞ്ഞാറുള്ള പൈൻ ഹിൽസിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയ്ക്കും ഒരു ഫോട്ടോ ജേർണലിസ്റ്റിനുമാണ് പരിക്കേറ്റത്.കൊല്ലപ്പെട്ട ലിയോൺസ് സ്‌പെക്ട്രം ന്യൂസ് 13-ന്റെ റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു.

സ്ഥലത്ത് നേരത്തെ വെടിവെയ്‌പ്പ് നടത്തിയ ശേഷം പോയ പ്രതി വീണ്ടും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് മടങ്ങിയെത്തി ലിയോൺസിനും ഫോട്ടോ ജേർണലിസ്റ്റായ ജെസ്സി വാൾഡനും നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ലിയോൺസ് കൊല്ലപ്പെട്ടത്.ജെസ്സി വാൾഡന് ഗുരുതരമായി പരിക്കേറ്റിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP