പെൻസിൽവേനിയയിലെ മണ്ണിലേക്കും പ്രവാസി ചാനലിന്റെ ചിറകുകൾ വിരിയുന്നു, സാഹോദര്യ സ്നേഹത്തിന്റെ ഈറ്റില്ലത്തിൽ ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ ആയി സ്ഥാനമേറ്റു

സിൽജി ജെ. ടോം
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ മലയാളികൾ ഒരു വ്യാഴവട്ടത്തിലേറെയായി ഹൃദയത്തോട് ചേർത്തുവച്ച പ്രവാസി ചാനൽ പെൻസിൽവേനിയയുടെ മണ്ണിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഫിലാഡൽഫിയ മയൂര റസ്റ്ററന്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചാനലിന്റെ പെൻസിൽവേനിയ റീജിയണൽ ഡയറക്ടറായി ലിജോ പി ജോർജിനേയും അദ്ദേഹത്തിന്റെ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയ നിമിഷങ്ങളെയും വാർത്താവിശേഷങ്ങളെയും വിനോദോപാധികളെയും സ്വീകരണ മുറികളിൽ എത്തിക്കുന്ന നോർത്ത് അമേരിക്കൻ മാധ്യമ സംരംഭം- പ്രവാസി ചാനൽ ലോക മലയാളികളുടെ പ്രത്യേകിച്ച് പ്രവാസികളുടെ ശബ്ദമാകുന്നതിന് മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് , ഇതിന്റെ ഭാഗമായാണ് പെൻസിൽവേനിയയിലും ചാനൽ തുടക്കമിട്ടത് .
പ്രവാസി ചാനൽ പെൻസിൽവാനിയയുടെ ഉദ്ഘാടന ചടങ്ങിൽ ടീം മീഡിയ പ്രൊഡ്യൂസറും മാപ്പ് മുൻ പ്രസിഡന്റും ഫോമാ മുൻ നാഷണൽ കമ്മിറ്റിയംഗവുമായ അനു സ്കറിയ സ്വാഗതം പറഞ്ഞു.
2005 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രവർത്തനങ്ങളുമായി ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനാണ് ചാനലിന്റെ പെൻസിൽവാനിയ റീജിയണൽ ഡയറക്ടറായി നിയമിതനായ ലിജോ പി ജോർജ് .
ഫിലഡൽഫിയ മലയാളി സമ്മേളനങ്ങളിൽ സ്ഥിര സാന്നിധ്യമായ അമേരിക്കൻ പൊളിറ്റീഷ്യനും 2016 മുതൽ ഫിലാഡൽഫിയ സിറ്റി കൗൺസിൽ ഡെമോക്രാറ്റിക് അംഗവും 2023 ഫിലാഡൽഫിയ മേയർ ഇലെക്ഷനിൽ ഡെമോക്രാറ്റിക് ക്യാൻഡിഡേറ്റുമായ ഡെറിക് എസ് ഗ്രീൻ, ഫിലാഡൽഫിയ സിറ്റി കൗൺസിലിലെ ഏഴ് കൗൺസിൽ അംഗങ്ങളിൽ ഒരാളായി 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട ജിം ഹാരിറ്റി, ജന സേവനത്തിനായി ജീവിതം സമർപ്പിച്ച 2nd പൊലീസ് ഡിസ്ട്രിക്ട് കമാൻഡർ Capt.ജയിംസ് കിംറെ , റഷ്യയിൽ ജനിച്ച് യുക്രേനിയയിൽ വളര്‍ന്ന് അമേരിക്കയിൽ ജീവിതം നയിക്കുന്ന ഏവർക്കും പ്രിയങ്കരനായ റോമൻ സുക്കോവ് ,ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രൊഡ്യൂസറും ക്യാമറമാനും IPCNA ഫിലാഡൽഫിയ ചാപ്റ്റർ സെക്രട്ടറിയുമായ അരുൺ കോവേഡ് , കലാ സാംസ്കാരികരംഗത്തെ നിറ സാന്നിധ്യവും ഫോമായുടെ 2022-2024 ജോയിന്റ് സെക്രട്ടറിയുമായ ഡോ . ജയ് മോൾ ശ്രീധർ , ഫിലാഡൽഫിയ പൊലീസ് ഡിപ്പാർട്മെന്റിലെ ആദ്യ മലയാളി സൗത്ത് ഇന്ത്യൻ സൂപ്പർ വൈസർ ബ്ലെസൻ മാത്യു, കേരളത്തിൽ നിന്ന് രാഷ്ട്രീയപ്രവർത്തന പരിചയവുമായി വന്ന് സംഘടനാ പ്രവർത്തനങ്ങളിൽ ശോഭിക്കുന്ന ഫൊക്കാന ഫിലാഡൽഫിയ റീജിയൻ ആർ വി പി ഷാജി സാമുവേൽ, ഫാർമസിസ്റ്റ് ജോലിയും ബിസിനസുകളും ചെയ്യുമ്പോഴും ഫോമാ ജോയിന്റ് ട്രഷറർ എന്ന നിലയിൽ തിളങ്ങുന്ന ജയിംസ് ജോർജ്, അറ്റോർണിയായി കാൽ നൂറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ജോസഫ് കുന്നേൽ എന്നിവർ വേദിയെ പ്രൗഢഗംഭീരമാക്കി .
ന്യൂ ജേഴ്സിയിൽ 2011 ൽ ഒഫീഷ്യലായി ലോഞ്ച് ചെയ്ത വേളയിൽ 30 മിനിറ്റ് മാത്രമായി പ്രക്ഷേപണം ആരംഭിച്ച ചാനൽ ഒരു വർഷത്തിനുള്ളിൽ 24 മണിക്കൂർ പ്രക്ഷേപണം ആരംഭിച്ച് ഇന്ന് ദേശീയമായി മാത്രമല്ല ലോകത്തെവിടെയും കാണാവുന്ന വിധത്തിലേക്ക് വളർന്ന വളർച്ചയുടെ വഴികൾ പ്രവാസി ചാനൽ മാനേജിന്ദ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചുരുക്കത്തിൽ വിവരിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസൃതമായി ഏറ്റവും നൂതന സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ മീഡിയ ആപ്പ് യു എസ് എ യിലൂടെ ഫോണിലൂടെ ചാനൽ അമേരിക്കയിൽ എവിടെയും കാണാം. അടുത്ത ഘട്ടമായി ഒരു OTT പ്ലാറ്റ് ഫോം കൂടി -മീഡിയ ആപ്പ് യു എസ് എ എന്ന പേരിൽ എല്ലാ ടെലിവിഷനിലും സ്മാർട്ട് ടി വികളിലും കാണാനുള്ള നൂതന സാങ്കേതിക സംവിധാനം ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ചാനലിന്റെ നെടും തൂണുകളായി തനിക്കൊപ്പമുള്ള വർക്കി എബ്രഹാം (ന്യൂ യോർക്ക്), ബേബി ഊരാളിൽ (ന്യൂ യോർക്ക്) ജോൺ ടൈറ്റസ് (സിയാറ്റിൽ) , ജോയി നെടിയകാലായിൽ (ഷിക്കാഗോ) എന്നിവരുടെ സഹകരണത്തെയും അദ്ദേഹം പരാമർശിച്ചു. ചാനലിനെ ഈയൊരു വ്യാഴവട്ടക്കാലം കൈപിടിച്ച് നടത്തിയ അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.
ലിജോയോടൊപ്പം അനു സ്കറിയ(പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ , ഷാലു പുന്നൂസ്-പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ , സാമുവേൽ, ജസ്റ്റിൻ ജോസ് -ആങ്കർ , റോബിൻ ഡാൻ സാമുവേൽ -DOP പ്രൊഡക്ഷൻ , അൻസു ആലപ്പാട്ട്- ആങ്കർ എന്നിവരെ ടീം അംഗങ്ങളായും പ്രഖ്യാപിച്ചു . വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചുദ്ഘടന കർമം നടത്തി..
സുനിൽ ട്രൈസ്റ്റാർ ലിജോയ്ക്ക് പ്രവാസി ചാനലിന്റെ ഫ്ളാഗും പ്രസ് ബാഡ്ജും കൈമാറി. ജിം ഹാരിറ്റി, ഡെറിക് എസ് ഗ്രീൻ, Capt.ജയിംസ് കിംറെ, അറ്റോർണി ജോസഫ് കുന്നേൽ, ബ്ലെസൻ മാത്യു, റോമൻ സുക്കോവ്, ഡോ . ജയ് മോൾ ശ്രീധർ-ഫോമാ , ജെയിംസ് ജോർജ് ,അരുൺ കോവാട്ട്, ഷാജി സാമുവേൽ -ഫൊക്കാന , സുരേഷ് നായർ, ബിനു സി തോമസ് , ഷിനു ജോസഫ് , രാജീവൻ ചെറിയാൻ ,ചെറിയാൻ കോശി, മാത്യു തരകൻ ,ജിജു കുരുവിള തൂങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി .
ഷിനു ജോസഫ് (ഫോമ നാഷണൽ കമ്മിറ്റി), ഷാലു പുന്നൂസ് (മീഡിയ കോ ഓർഡിനേറ്റർ- പ്രവാസി ചാനൽ, ഫോമ നാഷണൽ കമ്മിറ്റി ) , ശ്രീജിത്ത് കോമത്ത്(മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ പ്രസിഡന്റ്), ഷാജി മിറ്റത്താനി(കല പ്രസിഡന്റ്), സുരേഷ് നായർ (ചെയർമാൻ ഓഫ് ട്രൈസ്റ്റേറ്റ് കേരള ഫോറം), ബിനു സി തോമസ് (പ്രസിഡന്റ് ഓഫ് വൈസ് മെൻ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ ) തോമസ് കിഴക്കേമുറിയിൽ (കോട്ടയം അസോസിയേഷൻ പ്രസിഡന്റ്) , തോമസ് മാത്യു റജി (റാന്നി അസോസിയേഷൻ പ്രസിഡന്റ് ), സന്തോഷ് എബ്രഹാം IOC പ്രസിഡന്റ് , രാജീവൻ ചെറിയാൻ( കേരള അസോസിയേഷൻ ഓഫ് ഡെലവെയർവാലി) എന്നിവരും പരിപാടികളിൽ സജീവ സാന്നിധ്യമായി.
സത്യസന്ധമായും മികവോടെയും പ്രോഗ്രാമുകൾ നടത്തുകയായിരിക്കും തന്റെ ലക്ഷ്യമെന്ന് ലിജോ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു .ശ്വസിക്കാൻ പാടുപെട്ട കഴിഞ്ഞ വർഷങ്ങളിൽ സ്ഥാനമാനങ്ങളെ കുറിച്ച് നമ്മൾ ചിന്തിച്ചിരുന്നില്ല, നന്ദിയർപ്പിച്ച് ലിജോ പി ജോർജ് പറഞ്ഞു . ഫണ്ട് റെയ്സിംഗിൽ ബിസിനസ് സുഹൃത്തുക്കളുടെ പങ്കാളിത്തം പ്രതീക്ഷിച്ച അദ്ദേഹം ആഴ്ചകൾക്കുള്ളിൽ പുതിയ പരിപാടികളുമായി വരും എന്നും അറിയിച്ചു . പത്തനാപുരം സ്വദേശിയായ ഫിസിക്കൽ തെറാപ്പിയിൽ ബിരുദമുള്ള ലിജോ പി ജോർജ് മികച്ച സൗഹൃദ വലയത്തിനുടമയാണ് . ഫിലഡൽഫിയയിലാണ് താമസം. സോജാ ജോർജാണ് ജീവിത പങ്കാളി, മൂന്ന് മക്കൾ . 17 വർഷമായി കൊമേർഷ്യൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി പ്രോപ്പർട്ടികൾ ക്രയ വിക്രയം ചെയ്ത പരിചയം . മാർത്തോമ്മാസഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ നേതൃവഴികളിൽ തുടക്കമിട്ട ലിജോ നോർത്ത് ഇന്ത്യൻ മാധ്യമ രംഗത്ത് ഏറെ പ്രതീക്ഷകളോടെ ചുവട് വെക്കുന്നു .
രാജു ശങ്കരത്തിൽ, ശ്രീജിത്ത് കോമത്ത് , ജിജു കുരുവിള, സുരേഷ് നായർ, ബിനു സി തോമസ്, തോമസ് മാത്യു, സന്തോഷ് എബ്രഹാം , ബിനു നായർ, സോയ നായർ, യോഹന്നാൻ ശങ്കരത്തിൽ, കെ ജോൺസൻ ,
ജിജു കുരുവിള, ഷാജി സുകുമാരൻ- മയൂര റസ്റ്ററെന്റ് , സന്തോഷ് ഫിലിപ്, ബൈജു സാമുവേൽ, ലെനോ സ്കറിയ, ദീപു ചെറിയാൻ , ഡാൻ തോമസ് , അലക്സ് ചെറിയാൻ, ഷാജു --നർമദ, സുബിൻ എബ്രഹാം ,ജോസഫ് പുന്നയിൽ -അറ്റോർണി, ഡേവിഡ് സാമുവേൽ , ഷൈൻ -മല്ലു കഫെ , റോജി സാമുവേൽ, മനോജ് -റോയൽ സ്പൈസ്, ജോബിൻ മാത്യു, മോൻസി ചെറിയാൻ , സോബി ഇട്ടി-ഫോട്ടോഗ്രാഫി , ഫിജിൻ വീഡിയോ , ഷൈജു-ഓഡിയോ തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു
.
വളർന്നുവരുന്ന ടാലന്റിനുള്ള പ്രവാസി ചാനൽ മീഡിയ ഇൻഫ്ളുൻസർ അവാർഡ് , സിങ്ങർ ഓഫ് ഫിലാഡൽഫിയ-ജെയ്സൺ ഫിലിപ്പിന് അറ്റോർണി ജോസെഫ് കുന്നേൽ സമ്മാനിച്ചു . ജസ്റ്റിൻ ജോസും അൻസു ആലപ്പാട്ടും എം സി മാരായി .
കെവിന്റെയും ഹൽദയുടെയും ഗാനാലാപനങ്ങൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി .സമാപനത്തിൽ ജെയ്സൺ ഫിലിപ് , ഹെൽദ സുനോ, കെവിൻ ആൽഗെയ്സ് , അൻസു ആലപ്പാട്ട് ടീമിന്റെ ഗാനമേളയും ഡിന്നറും പരിപാടികൾക്ക് ഹൃദ്യത പകർന്നു .
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- ഊരും പേരും എല്ലാം വ്യാജം; ജ്യോത്സ്യനെ കെണിയിൽ വീഴ്ത്താൻ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും അണ്ടർ ഗ്രൗണ്ടിൽ തന്നെ; സമൂഹ മാധ്യമത്തിലൂടെ വന്ന ഗുളികന്റെ അപഹാരം അന്വേഷണത്തിൽ
- 'എന്റെ മകനായാലും ശരി, ഇവർ ജീവിക്കാൻ അർഹരല്ല; ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മകനെ വെടിവെച്ചേനെ'; ഉജ്ജയിൻ ബലാത്സംഗ കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് അറസ്റ്റിലായ ഓട്ടോഡ്രൈവറുടെ പിതാവ്
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- തൃശൂരിലെ സഹകരണ മേഖലയിലെ കള്ളപ്പണം ഇടപാടിന്റെ മുഖ്യ കണ്ണികൾ ആരെന്ന് അറിയാമെന്ന സിപിഎം ഉന്നതൻ; അന്വേഷണവുമായി കണ്ണൻ തുടർന്നും നിസ്സഹകരിച്ചാൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത ഏറെ
- ശൈലജയ്ക്കും മന്ത്രി രാധാകൃഷ്ണനും മത്സരിക്കാൻ താൽപ്പര്യക്കുറവ്; ലോക്സഭാ പട്ടികയിൽ സ്ഥാനാർത്ഥികളായി എളമരവും ഐസക്കും വിജയരാഘവനും വരെ; ഇടുക്കി കേരളാ കോൺഗ്രസിനോ? സിപിഐയും തരൂരിനെതിരെ സ്ഥാനാർത്ഥിയെ തേടുന്നു
- ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരെ വിലക്കുമെന്ന് സിഖ് യൂത്ത് യുകെ; സ്കോട്ട്ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ ഖലിസ്ഥാൻ മൗലികവാദികൾ തടയുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ യുകെയെ ആശങ്ക അറിയിച്ച് ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- കൊന്ന് കെട്ടിതൂക്കിയത് വീട്ടിൽ നിന്ന് ഇട്ടിറങ്ങിയ ഷർട്ടിൽ; പാർക്കിൽ കണ്ട മൃതദേഹത്തിൽ ഒട്ടേറെ മുറിവുകൾ; എസ് എൻ ഡി പി നേതാവിന്റെ മരണത്തിൽ അടിമുടി ദുരൂഹത; ദ്വാരകയിലെ സുജാതന്‍ സംഭവിച്ചത് എന്ത്?
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍