Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം ശരീരത്തെകുറിച്ചു തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമലഹാരിസ്

സ്വന്തം ശരീരത്തെകുറിച്ചു തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമലഹാരിസ്

പി പി ചെറിയാൻ

വാഷിങ്ടൺ ഡി.സി.: സ്വന്തശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ് അമേരിക്കൻ ഭരണഘടനാ വാഗ്ദാനം ചെയ്യുന്നതെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

റൊ.വി എസ്. വേഡ് 50-ാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട ്അബോർഷനെ അനുകൂലിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെട്ട റാലികളിൽ പങ്കെടുത്തവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗർഭഛിദ്രത്തിനെതിരെ സ്വീകരിച്ച ശക്തമായ നടപടികൾ സ്ത്രീസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കമലഹാരിസ് പറഞ്ഞു.

സുപ്രീം കോടതി ഗർഭഛിദ്രം നിരോധിക്കുന്നതിന് ഭരണഘടനയുടെ സുരക്ഷിതത്വം ഉറപ്പ് നൽകുന്നുണ്ടെങ്കിലും, റൊ.വി എസ്. വേഡ് ഗർഭഛിദ്രം നടത്തുന്നതിന് അടിസ്ഥാന സംരക്ഷണം നൽകിയിരുന്നതായി കമലഹാരിസ് കൂട്ടിചേർത്തു.

ഗർഭഛിദ്രനിരോധനത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ഉദാഹരണങ്ങൾ സഹിതം കമലഹാരിസ് വിശദീകരിച്ചു. ലൈംഗിക പീഡനം വഴി ഗർഭം ധരിച്ച ഒഹായോവിൽ നിന്നും പത്തു വയസ്സുകാരിക്ക് ഗർഭഛിദ്രത്തിന് സംസ്ഥാനം വിട്ടു മറ്റൊരു സംസ്ഥാനത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്ന ദയനീയ ചിത്രവും കമലഹാരിസ് വരച്ചുകാട്ടി.

ഗർഭഛിദ്രത്തിനനുകൂലമായി സമരം ചെയ്യുന്നവർ അവരുടെ ഊർജ്ജം സമാഹരിച്ചു റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലെ ഗർഭഛിദ്ര നിരോധന നിയമങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്നും കമല ഹാരിസ് നിർദ്ദേശിച്ചു. യു.എസ്. ഹൗസിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതും, സെനറ്റിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷവും ഡമോക്രാറ്റിക് പാർട്ടിക്ക് ഗർഭഛിദ്രത്തിനനുകൂലമായി നിയമം കൊണ്ടുവരുന്നതിന് തടസ്സമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP