Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ്-സ്ഥാനാർത്ഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി

2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ്-സ്ഥാനാർത്ഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി

പി പി ചെറിയാൻ

സൗത്ത് കരോലിന: യുണൈറ്റഡ് നാഷൻസ് യു.എസ്. അംബാസിഡറായിരുന്ന സൗത്ത് കരോലിനാ മുൻ ഗവർണറും ഇന്ത്യൻ വംശജയുമായി നിക്കിഹേലി 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർ്തഥിയാകുമെന്ന് സൂചന നൽകി.

വ്യാഴാഴ്ച അമേരിക്കയിലെ പ്രമുഖ വാർത്താചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നിക്കി തന്റെ മനസ്സു തുറന്നത്. രണ്ടു പ്രധാന ചോദ്യങ്ങളോടാണ് നിക്കി പ്രതികരിച്ചത്. ഒന്ന് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു പുതിയ നേതൃത്വത്തിന്റെ പ്രസക്തി. രണ്ട് പുതിയ നേതൃത്വത്തിന് അനുയോജ്യമായ വ്യക്തിയാണോ ഞാൻ. ഒന്നു കൂടെ ഇവർ കൂട്ടിചേർത്തു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിൽ അത് ബൈഡന് എതിരായിട്ടായിരിക്കും. ഒരു കാരണവശാലും ബൈഡന് രണ്ടാമതൊരു അവസരം അനുവദിച്ചു കൂടാ എന്നു ഹേലി പറഞ്ഞു.

എൺപത് വയസ് പ്രായമുള്ള ബൈഡനേക്കാൾ ചെറുപ്പക്കാരാണ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തു വരേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ 5 വയസ്സുള്ള നിക്കി ചെറുപ്പക്കാരുടെ പ്രതിനിധിയായിരിക്കുമെന്നാണ് അവർ തന്നെ നൽകുന്ന സൂചന.

ഡൊണാൾഡ് ട്രമ്പ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ, ട്രമ്പിന്റെ അടുത്ത അനുയായി എന്ന് അറിയപ്പെടുന്ന നിക്കി അവസാന നിമിഷം ട്രമ്പിനുവേണ്ടി മാറികൊടുക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.

ട്രമ്പ് ചിത്രത്തിൽ നിന്നും പുറത്താക്കുന്നുവെങ്കിൽ നിക്കിയുടെ സാധ്യത വർദ്ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകനെ കണക്കുകൂട്ടൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP