Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മൂന്നു കുട്ടികളും മാതാവും കൊല്ലപ്പെട്ടു; പ്രതിക്ക് 4 ജീവപര്യന്തം

പി.പി ചെറിയാൻ

ഹൂസ്റ്റൺ : മാർച്ച് മാസം 14ന് ലോംഗ് വ്യൂവിൽ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രയിൽ 37 വയസ്സുള്ള ഡാനിയൽ കാനഡ ഓടിച്ചിരുന്ന വാഹനം 28 വയസ്സുള്ള യുവതിയും, അവരുടെ അഞ്ചും, രണ്ടും വയസ്സും, ഏഴു മാസവുമുള്ള മൂന്നു കുട്ടികൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു. തുടർന്ന് വാഹനത്തിന് തീപിടിക്കുകയും യുവതിയും മൂന്നു കുട്ടികളും സംഭവസ്ഥലത്തുവെച്ചു തന്നെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പ്രതിക്ക് നാല് ജീവപര്യന്തം ആണ് ശിക്ഷ വിധിച്ചത്.

ലീഗൽ ലിമിറ്റിനേക്കാൾ രണ്ടിരട്ടി ആൽക്കഹോളിന്റെ അംശം ഡാനിയേലിന്റെ രക്തത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല നൂറ് മൈൽ വേഗതയിലാണ് ഇയാൾ കാറോടിച്ചിരുന്നത് എന്നും കണ്ടെത്തി. ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു.

ഭാവി വാഗ്ദാനങ്ങളായ മൂന്നു കുട്ടികളുടെയും, അവരുടെ മാതാവിന്റെയും വിലപ്പെട്ട ജീവനുകളാണ് പ്രതി കവർന്നെടുത്തത് എന്നും, യാതൊരു ദയാദാക്ഷിണ്യവും അർഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മൂന്നാഴ്ചയാണ് കേസിന്റെ വിചാരണ നടന്നത്. ഇയാൾക്കെതിരെ 4 ഇൻടോക്‌സിക്കേഷൻ മാൻസ്ലോട്ടറിനാണ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 19 നായിരുന്നു വിധി പ്രസ്താവിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ അപകടകരമാണെന്നും ഇതിനെത്തുടർന്ന് അപകടമുണ്ടായാൽ ശിക്ഷയിൽ നിന്നും മാറ്റി നിർത്താനാവില്ലെന്നും കേസ് പ്രോസിക്യൂട്ട് ചെയ്ത അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി ലിൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP