Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കസ്റ്റഡി തർക്കം: രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

കസ്റ്റഡി തർക്കം: രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം തടവ്

പി.പി ചെറിയാൻ

വിസ്‌കോൺസിൻ : തകർന്ന വിവാഹബന്ധവും, അതിനെ തുടർന്ന് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചു തർക്കവും നിരപരാധികളായ രണ്ടു പിഞ്ചുകുട്ടികളുടെ ദാരുണ അന്ത്യത്തിലേക്ക് നയിച്ചു. ഇതിന്റെ ഉത്തരവാദിയായ പിതാവിനെ വിസകോൺസിൻ കോടതി പരോളില്ലാതെ രണ്ടു ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഡിസംബർ 13നായിരുന്നു കോടതി ഉത്തരവ്.

2020 ഫെബ്രുവരി 17നായിരുന്നു രണ്ടു കുരുന്നുകളുടെ ജീവൻ കവർന്ന സംഭവം ഉണ്ടായത്. നീണ്ടു നിന്ന തർക്കങ്ങൾക്കൊടുവിൽ മാത്യു ബെയർ, ഭാര്യ മെലീസായുമായി വിവാഹബന്ധം വേർപ്പെടുത്തി. തുടർന്ന് മെലിസാ മറ്റൊരു വിവാഹം കഴിച്ചു.

തന്റെ കസ്റ്റഡിയിൽ രണ്ടു കുട്ടികളേയും വിട്ടുതരണമെന്ന് മെലീസാ കോടതിയിൽ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ കോപാകുലനായ മാത്യു ബെയർ മുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി കിടക്കയിൽ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു മക്കളെ (വില്യം 5 വയസ്, ഡാനിയേലിനെ 3 വയസ്) എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

മാത്യൂവിനെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മർഡറിനാണ് കേസെടുത്തത്. നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ ഡിസംബർ 13ന് ജൂറി വിധി പ്രഖ്യാപിച്ചു. തുടർന്ന് കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഇയാൾ യാതൊരു ദയാദാക്ഷിണ്യവും അർഹിക്കുന്നില്ല. സമൂഹത്തിൽ ഇയാളുടെ സാന്നിധ്യം ഒരിക്കലും അനുവദിക്കാൻ കഴിയില്ല. അതുകൊണ്ടു പരോൾ ലഭിക്കാതെ ജീവിതം മുഴുവൻ ജയിലിൽ കഴിയണമെന്നാണ് ജഡ്ജി മാർക്ക് മെക്ക്ഗിന്നിസ് വിധി ന്യായത്തിൽ ചൂണ്ടികാട്ടിയത്.

കുട്ടികൾക്ക് ജീവനാംശം കൊടുക്കാതിരിക്കുക എന്ന ലക്ഷ്യം കൂടി ഈ കൊലപാതകത്തിന് പിന്നിലുണ്ടെന്നും കോടതി കണ്ടെത്തി. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും ജഡ്ജി വിധിന്യായത്തിൽ ചൂണ്ടികാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP