Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കൻ പാർട്ടി

യു എസ് ഹൗസിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചു റിപ്പബ്ലിക്കൻ പാർട്ടി

പി പി ചെറിയാൻ

വാ ഷിങ്ടൺ: നവംബര് 8 നടന്ന ഇടക്കാല തിരെഞ്ഞെടുപ്പിൽ യുഎസ് ഹൗസിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 432 സീറ്റുകളിൽ 220 സീറ്റുകൾ നേടി റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വർധിപ്പിച്ചു.435 സീറ്റുകളിലേക്കാണ് തിരേംജെടുപ്പു നടന്നത് . ഭൂരിപക്ഷത്തിനു 218 സീറ്റുകൾ ലഭിച്ചാൽ മതി

ഡെമോക്രാറ്റുകൾക്കു ഇതുവരെ 212 സീറ്റുകൾ മാത്രമാണ് നേടാനായത്. കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് നടന്ന മൂന്നാമത്തെ സീറ്റിൽ കെവിൻ കിലെ വിജയിച്ചതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം 220 ലെകുയർന്നതു.

ഇനിയും മൂന്ന് സീറ്റുകളിലെ ഫലം കൂടി പുറത്തു വരാനുണ്ട്. കാലിഫോർണിയയിലെ 13 ാം ജില്ലയിലെയും അലാസ്‌ക, കൊളറാഡോ എന്നി സ്റ്റേറ്റുകളിലെ ഓരോ സീറ്റുകളിലെയും ഫലമാണ് പുറത്തു വരാനുള്ളത്. ഇവിടെയും റിപ്പബ്ലിക്കൻ പാർട്ടി വിജയം പ്രതീക്ഷിക്കുന്നു

കൊളറാഡോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ലോറൻ ബോബെർട്ടിന് മുൻതൂക്കമുണ്ട്. അതേസമയം അലാസ്‌കയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി മേരി പെൽറ്റോലയാണ് മുന്നിൽ. കാലിഫോർണിയയിൽ 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ ഡാർട്ടെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആഡം ഗ്രേയെക്കാൾ 600 വോട്ടുകൾക്ക് മാത്രം മുന്നിലാണ്.

റിപ്പബ്ലിക്കൻ പാർട്ടി ഈ തിരെഞ്ഞെടുപ്പിൽ 8 സീറ്റുകൾ അധികം നേടിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടികു നഷ്ടമായത് 9 സീറ്റുകളാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP