Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹണ്ടൻ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും

ഹണ്ടൻ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്ജിതപ്പെടുത്തും

പി പി ചെറിയാൻ

വാഷിങ്ടൺ ഡിസി: ഹണ്ടൻ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതിൽ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്ജിതപ്പെടുത്തുമെന്നു അമേരിക്കൻ ജനപ്രതിനിധിസഭ.

യൂ എസ് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിനു പുറകെ സഭയിലെ ഓവർസൈറ്റ് കമ്മിറ്റി ചെയർമാനായി സ്ഥാനമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കൻ നേതാവ് ജയിംസ് കോമർ അറിയിച്ചു.

ജോ ബൈഡൻ മുന്പ് വൈസ് പ്രസിഡന്റായിരുന്ന സമയത്ത് മകനു വഴി വിട്ട സഹായങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇത് അധികാരദുർവിനിയോഗമാണെന്നും റിപ്പബ്ലിക്കന്മാർ ആരോപിച്ചു.ഇക്കാര്യത്തിൽ പ്രസിഡന്റ് അമേരിക്കൻ ജനതയോടു നുണ പറഞ്ഞുവെന്നും ബൈഡൻ കുടുംബത്തിന്റെ ഇടപാടുകൾ ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നും കൂട്ടിച്ചേർത്തു.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹണ്ടർ ബൈഡനെതിരേ അന്വേഷണമുണ്ടെങ്കിലും കുറ്റങ്ങൾ ചുമത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.. ഇതേ കാരണം ഉയർത്തിക്കാട്ടി പ്രസിഡന്റ് ബൈഡനെ ഇപീച് ചെയുന്നതിനു റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യു എസ് പ്രതിനിധി സഭ തീരുമാനിച്ചാലും അതിശയോക്തിയില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP