Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202327Friday

ഡാളസ്സിൽ ഡ്യൂട്ടിക്കിടയിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു

ഡാളസ്സിൽ ഡ്യൂട്ടിക്കിടയിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ഗ്രാന്റ് പ്രറേറി(ഡാളസ്): വ്യാജ നമ്പർ പ്ലേറ്റുമായി പോയിരുന്ന വാഹനത്തെ പിന്തുടർന്ന് ഗ്രാന്റ് പ്രറേറി പൊലീസ് ഓഫീസർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ ഇനാം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ബെൽറ്റ് ലൈൻ, പയനീർ പാർക്ക് വെ ഇന്റർനാഷനിൽ വ്യാജ നമ്പർ പ്ലേറ്റുമായി പോയിരുന്ന ഷെവർലറ്റ്. മാലിമ്പ് വാഹനം പൊലീസ് ഓഫീസർ ബ്രന്റൻ സായിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിറുത്തുന്നതിന് ഓഫീസർ ശ്രമിച്ചുവെങ്കിലും, വാഹനത്തിന്റെ ഡ്രൈവർ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. സഹായത്തിനായി സായ് കൂടുതൽ ഓഫീസർമാരുടെ സേവനം അഭ്യർത്ഥിച്ചു.

സായും മറ്റു പൊലീസ് ഓഫീസർമാരും മാലിമ്പുവിനെ പിന്തുടരുന്നതിനിടയിൽ പെട്ടെന്ന് ഡ്രൈവർ വാഹനം മറ്റൊരു വശത്തേക്ക് തിരിച്ചു. മാലിമ്പുവിനെ പിന്തുടർന്നിരുന്ന സായുടെ വാഹനം മാലിമ്പുവിൽ ഇടിക്കുകയും തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാഫിക്ക് പോളിൽ തട്ടി നിൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഓഫീസറെ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

32 വയസ്സുള്ള ഓഫീറുടെ അവയവദാനത്തിന് നേരത്തെ ഒപ്പുവെച്ചിരുന്നതിനാൽ, മരണത്തിലും മറ്റു പലർക്കും ജീവിതം നൽകുവാൻ കഴിഞ്ഞുവെന്ന് ഗ്രാന്റ് പ്രേറേറി പൊലീസ് ഓഫീസർ അറിയിച്ചു.

കാലിഫോർണിയ ലോസ് ആഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്റിൽ 5 വർഷം സേവനം അനുഷ്ഠിച്ച ബ്രന്റൻ 2022 ജനുവരിയിലാണ് ഡാളസ്സിലെ ഗ്രാന്റ് പ്രറേറിയിൽ ചേർന്നത്.

യുവ പൊലീസ് ഓഫീസറുടെ ആകസ്മിക വിയോഗത്തിൽ പൊലീസ് ചീഫ് അനുശോചനം അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP