Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടിയുൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തെ കൂട്ടകൊല ചെയ്ത പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു

കുട്ടിയുൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബത്തെ കൂട്ടകൊല ചെയ്ത പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു

പി.പി ചെറിയാൻ

മേർസിഡ് (കാലിഫോർണിയ): എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ അമേരിക്കൻ സിക്ക് കുടുംബാംഗങ്ങളെ കൂട്ടകുരുതി നടത്തിയ പ്രതി കുറ്റം കോടതിയിൽ നിഷേധിച്ചു.

ഒക്ടോബർ 13ന് മേർസിഡ് കൗണ്ടി കോടതിയിൽ കാലുകൾ ചങ്ങലയ്ക്കിട്ടും, സുരക്ഷാ കവചം ധരിച്ചും കൊണ്ടുവന്ന പ്രതി യാതൊരു ഭാവഭേദവുമില്ലാതെയാണ് താൻ കുറ്റക്കാരനല്ലെന്ന് കേടതിയിൽ ബോധിപ്പിച്ചത്. വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി അതിവിദൂരമല്ലാത്ത തോട്ടത്തിൽ നാലുപേരേയും കൊലപ്പെടുത്തിയശേഷം അവിടെ നിന്നും രക്ഷപ്പെട്ട പ്രതി രണ്ടുദിവസങ്ങൾക്കുശേഷം ഒക്ടോബർ 4നാണ് പൊലീസ് പിടിയിലാകുന്നത്.

ഇതിനിടയിൽ ആത്മഹത്യശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷിത ജയിലിലേക്ക് മാറ്റിയിരുന്നു. നാലു കൊലകുറ്റത്തിനും, തോക്ക് കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 15നും ഇയാളെ വിചാരണയ്ക്കായി ഇതേ കോടതിയിൽ ഹാജരാക്കും.

പ്രതി ജസ്റ്റിസ് സൽഗഡൊ സിക്ക് കുടുംബാംഗങ്ങൾ നടത്തിയിരുന്ന ട്രക്ക് കമ്പനിയിൽ ്‌ഡ്രൈവറായി ജോലി ചെയ്തിരുന്നു. പിന്നീട് ഇവരുമായി കലഹിച്ചശേഷം ഇയാൾ കമ്പനി വിട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് നിർദാക്ഷ്യണ്യമായി കുഞ്ഞിനേയും മാതാവ് ജസ്ലിൻ കൗറിനേയും(27) പിതാവ് ജസ്ദീപ് സിംഗിനേയും, അംഗിൾ ആം ദിപ് സിംഗിനേയും, ഇവരുടെ വീട്ടിൽ നിന്നും പട്ടാപകൽ തട്ടിക്കൊണ്ടുപോയി വധിച്ചത്.

കൊല്ലപ്പെട്ടവരുടെ സംസ്‌കാരം ഒക്ടോബർ 15ന് ടർലോക്കിൽ നടക്കും. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെ വളരെ സ്വകാര്യമായിട്ടാണ് സംസ്‌കാര ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP