Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ഐഡൽ റണ്ണർ അപ് കാറപകടത്തിൽ കൊല്ലപ്പെട്ടു

അമേരിക്കൻ ഐഡൽ റണ്ണർ അപ് കാറപകടത്തിൽ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ടെന്നിസ്സി: അമേരിക്കൻ ഐഡൽ സീസൺ 19 ലെ റണ്ണർ അപ്പ് വില്ലി സ്പെൻസ് ഒക്ടോബർ 11 ചൊവ്വാഴ്ച നാഷ് വില്ലിൽ ഉണ്ടായ ഒരു കാറപകടത്തിൽ കൊല്ലപ്പെട്ടു. 23 വയസ്സായിരുന്നു.

ചെറോക്കി ജീപ്പ് റോഡിൽ നിന്നും തെന്നിപ്പോയി ട്രാക്ടർ ടെയ്ലറിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്റർ സ്റ്റേറ്റ് 24 ൽ ഏകദേശം വൈകീട്ട് 4 മണിയോടെയായിരുന്നു അപകടമെന്ന് ടെന്നിസ്സി ഹൈവേ പെട്രോൾ മാരിയോൺ കൗണ്ടി മെഡിക്കൽ എക്സാമിനറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വില്ലി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും, സംഭവ സ്ഥലത്തുവെച്ചുതന്നെ ഇദ്ദേഹം മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. വാഹനാപകടത്തിൽ സാധാരണ സംഭവിക്കാറുള്ള മൾട്ടി സിസ്റ്റം ട്രോമയാണ് മരണത്തിന് കാരണമെന്ന് മെഡിക്കൽ എക്സാമിനറും പറഞ്ഞു. ടെന്നിസ്സി ഹൈവേ പെട്രോൾ സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തിവരുന്നു.

അമേരിക്കൻ ഐഡൽ കുടുംബത്തിലെ അംഗമായിരുന്ന വില്ലി സ്പെൻസറുടെ അകാല വിയോഗത്തിൽ ടീമംഗങ്ങൾ അനുശോചനം അറിയിച്ചു. വളരെ ടാലന്റ് ആയിട്ടുള്ള ഭാവി വാഗ്ദാനമായിരുന്നു വില്ലിയെന്നും സന്ദേശത്തിൽ പറയുന്നു.

ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ നിരവധി സംഗീത ആൽബങ്ങൾ വില്യം പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2021 ഏപ്രിൽ മാസം ദി വോയ്സ്(The Voice) എന്ന ആൽബവും നിർമ്മിച്ചിരുന്നു. നവംബർ 12ന് യു.കെ.യിൽ ആദ്യമായി ലണൽ ട്രിനിറ്റി ബാപ്റ്റിസ്റ്റ് ചർച്ചിൽ സംഗീത സായാഹ്നം നടത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP