Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനു വധശിക്ഷ

വാടക കൊലയാളികളെ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനു വധശിക്ഷ

പി.പി ചെറിയാൻ

 ഹണ്ടസ് വില്ല (ടെക്സസ്) ന്മ വിവാഹ മോചനത്തെ തുടർന്നു കുട്ടിയുടെ കസ്റ്റഡി തർക്കം രൂക്ഷമായപ്പോൾ ഭാര്യയെ വധിക്കുന്നതിന് രണ്ടുപേരെ വാടകയ്ക്കെടുത്ത പൊലീസ് ഉദ്യോഗസ്ഥൻ റോബർട്ട് അലൻ ഫ്രട്ടായുടെ (65) വധശിക്ഷ നടപ്പാക്കുന്നതിനു ദിവസം നിശ്ചയിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജഡ്ജി ഒക്ടോബർ 11 ചൊവ്വാഴ്ച ഒപ്പുവച്ചു. 1996 മുതൽ വധശിക്ഷയും കാത്തു ജയിലിൽ കഴിയുന്ന റോബർട്ടിന്റെ വധശിക്ഷ 2023 ജനുവരി 10ന് നടത്താനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്.

വധശിക്ഷ തീയതി നിശ്ചയിച്ചതോടെ ടെക്സസ് ഹണ്ടസ് വില്ലയിലുള്ള ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസ് കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷനിലേക്കു മാറ്റി. റോബർട്ട് തന്റെ ജിമ്മിൽ നിന്നു വാടകക്കെടുത്ത രണ്ടു വാടക കൊലയാളികളാണ് 1994 നവംബർ 4ന് റോബർട്ടിന്റെ ഭാര്യ ഫറാ ഫ്രെട്ടയുടെ ജീവനെടുത്തത്. സംഭവം നടക്കുമ്പോൾ റോബർട്ട് പള്ളിയിലായിരുന്നു.

വധശിക്ഷക്കു വിധിച്ച ശേഷം നൽകിയ അപ്പീലിൽ റോബർട്ടിനെ കുറ്റവിമുക്ത നാക്കിയെങ്കിലും 2009 ൽ കേസ് വീണ്ടും വിചാരണ ചെയ്തു റോബർട്ടിനു വീണ്ടും വധശിക്ഷ വിധിക്കുകയായിരുന്നു. മാതാവിനെ വധിച്ച സമയം ദമ്പതികളുടെ ഏക മകൾക്കു നാലു വയസ്സായിരുന്നു പ്രായം. ഇവരും വിചാരണ സമയത്തു കോടതിയിൽ ഹാജരായിരുന്നു. ഫറായുടെ മാതാപിതാക്കൾ റോബർട്ടിനെ ഒരു നായയോടും പിശാചിനോടുമാണ് ഉപമിച്ചത്. വാടകയ്ക്കെടുത്ത രണ്ടു കൊലയാളികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഇവരുടെ വധശിക്ഷ റോബർട്ടിന്റെ വധശിക്ഷയ്ക്കു ശേഷമേ നടപ്പാക്കൂ എന്നും കോടതി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP