Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മോക്രാറ്റിക് പാർട്ടി നയങ്ങൾ അപകടകരം; തുൾസി ഗബാർഡ് രാജി പ്രഖ്യാപിച്ചു

മോക്രാറ്റിക് പാർട്ടി നയങ്ങൾ അപകടകരം; തുൾസി ഗബാർഡ് രാജി പ്രഖ്യാപിച്ചു

പി.പി ചെറിയാൻ

ഹവായി : ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി 2020 ൽ ബൈഡനോടൊപ്പം മത്സരിച്ച മുൻ കോൺഗ്രസ് അംഗം(ഹവായി) പാർട്ടിയുടെ അപകടകരമായ നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ചു രാജി വയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിപ്പിച്ചു.

നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥിതി അത്രയും ആശാവഹമല്ലാതിരിക്കെ തുൾസിയെ പോലെ ജനസ്വാധീനമുള്ള നേതാക്കൾ പാർട്ടിയിൽ നിന്നും പുറത്തുപോകുന്നത് വീണ്ടും ഡമോക്രാറ്റിക് പാർട്ടിയുടെ നില കൂടുതൽ പരുങ്ങലിലാക്കും.

യുദ്ധ കൊതിയന്മാർ, വർണ്ണവെറിയന്മാർ, ഏകാധിപത്യ പ്രവണത വച്ചു പുലർത്തുന്ന സ്വേച്ഛാധിപതികൾ എന്നീ ആരോപണങ്ങളാണ് ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ തുൾസി ആരോപിച്ചിരിക്കുന്നത്.

യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ 2013 ൽ ഹവായിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഹിന്ദു അംഗമാണ് തുൾസി ഗബാർഡ്, 8 വർഷം കോൺഗ്രസ് അംഗമായ ഇവർ 2021 ലാണ് കോൺഗ്രസിൽ നിന്നും പുറത്താകുന്നത്. ജാതിയുടേയും വർണ്ണത്തിന്റേയും പേരിൽ അമേരിക്കൻ ജനതയെ വിഭജിക്കാൻ ഡമോക്രാറ്റിക് പാർട്ടി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിക്കുന്നതോടൊപ്പം മറ്റു പാർട്ടി നേതാക്കളോടും പാർട്ടി വിടണമെന്ന് ഇവർ അഭ്യർത്ഥിച്ചു. സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് പാർട്ടിയിൽ തുടരാൻ കഴിയുകയില്ലെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുമോ അതോ പുതിയ പാർട്ടി രൂപീകരിക്കുമോ എന്ന യാതൊരു സൂചനയും ഇതുവരെ നൽകിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP