Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭഛിദ്ര നിരോധനം അധാർമികമെന്ന് കമലാ ഹാരിസ്

ഗർഭഛിദ്ര നിരോധനം അധാർമികമെന്ന് കമലാ ഹാരിസ്

പി.പി ചെറിയാൻ

ഓസ്ററിൻ(ടെകസസ്): ഇടക്കാല തിരഞ്ഞെടുപ്പിനു ഒരു മാസം ശേഷിക്കെ ടെക്സസ്സിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ ശക്തിയായി അപലപിച്ചു വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ഗർഭഛിദ്രനിരോധനം തികച്ചും അധാർമികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റഇനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്.

ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും, സ്റ്റേറ്റ് ഒഫീഷ്യൽസിന്റേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു. ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും ക്രമിനലുകളായി കാണുന്ന നിങ്ങളുടെ അറ്റോർണി ജനറലും, ഗവർണ്ണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടതു ടെക്സസ് വോട്ടർമാരാണെന്നും അവർ കൂട്ടിചേർത്തു. ലിൻസൺ ബി ജോൺസൻ പ്രിസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു സ്ത്രീകൾക്കു മാത്രം അനുവദിച്ചിട്ടുള്ളതാണ്. 40 മിനിട്ടു നീണ്ടുനിന്ന പ്രസംഗത്തിൽ കമലാ ഹാരിസ് ചൂണ്ടികാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP