Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂയോർക്ക് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വീടിനു മുമ്പിൽ വെടിവെപ്പ്: രണ്ട് പേർക്ക് വെടിയേറ്റു

ന്യൂയോർക്ക് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വീടിനു മുമ്പിൽ വെടിവെപ്പ്: രണ്ട് പേർക്ക് വെടിയേറ്റു

പി.പി ചെറിയാൻ

ന്യൂയോർക്ക് :ന്യൂയോർക്ക് ഗവർണ്ണർ സ്ഥാനത്തേക്ക് മ്ത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലി സെൽഡിന്റെ വീടിനു മുമ്പിൽ ഒക്ടോബർ 9 ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന വെടിവെപ്പിൽ രണ്ടുപേർക്ക് പരിക്കേറ്റു.

വെടിവെപ്പു നടക്കുമ്പോൾ ലോങ്ങ് ഐലന്റ് ഷെർലിയിലുള്ള സ്ഥാനാർതഥിയുടെ വീട്ടിൽ അദ്ദേഹത്തിന്റെ പതിനാറു വയസ്സുള്ള രണ്ടുമക്കൾ ഉണ്ടായിരുന്നതായും, അവർ ഭയപ്പെട്ടു വീടിനു മുകളിലുള്ള മുറിയിൽ അഭയം തേടിയതായും സംഭവത്തിനുശേഷം സ്ഥാനാർത്ഥി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മോറിസ് പാർക്കിൽ കൊളംബസ് ഡെ പരേഡിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവെപ്പു നടന്ന കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലുണ്ടായിരുന്ന പെൺമക്കൾ ആത്മസംയമനം കൈവിടാതെ പൊലീസിനെ 911 ൽ വിളിച്ചു വിവരം അറിയിച്ചു. പെൺകുട്ടികൾ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുളറ്റ് വന്ന് തറച്ചതെന്നും, വെടിയേറ്റ രണ്ടുപേർ വീടിനു മുൻവശത്തുള്ള ബുഷസ്സുകൾക്കിടയിൽ വീണ്ടും കിടന്നിരുന്നതായും സ്ഥാനാർ്തഥി പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും, കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ന്യൂയോർക്കിൽ ഇത്തരത്തിലുള്ള ആക്രമ പ്രവർത്തനങ്ങൾ വർദ്ധിച്ചു വരികയാണെന്നും, ഇതേകുറിച്ചൊന്നും ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള ഗവർണ്ണർ നടപടി സ്വീകരിക്കുന്നില്ലെന്നും ലി കുറ്റപ്പെടുത്തി. വെടിവെപ്പു സംഭവത്തിൽ സെൽഡിൽ കുടുംബം സുരക്ഷിതമായി എന്ന് കേട്ടതിൽ ആശ്വാസമുണ്ടെന്ന് ഗവർണ്ണർ ഹോച്ചൽ പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP