Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോർക്ക് മേയർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹം-ന്യൂയോർക്ക് മേയർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

പി.പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ അനധികൃത കുടിയേറ്റക്കാരുടെ അനിയന്ത്രിത പ്രവാഹത്തെ തുടർന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആസംസ് നഗരത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

2022 ഏപ്രിൽ മുതൽ ന്യൂയോർക്ക് സിറ്റിയിൽ 17000 അനധികൃത കുടിയേറ്റക്കാരാണ് എത്തിചേർന്നത്. റിപ്പബ്ലിക്കൻ ഗവർണർമാരായ ഗ്രേഗ് ഏബട്ട്(ടെകസസ്), ഡിസാന്റിസ്(ഫ്ളോറിഡാ) എന്നിവർ അവരവരുടെ സംസ്ഥാനത്ത് എത്തിചേർന്ന് അനധികൃത കുടിയേറ്റക്കാരെ ബസ്സുകളിൽ കയറ്റി ഡമോക്രാറ്റിക് പാർട്ടി ഗവർണർമാരും, മേയർമാരുമുള്ള സ്ഥലങ്ങളിൽ കൊണ്ടുവന്നു ഇറക്കി വിട്ടിരുന്നു.

കാര്യക്ഷമമല്ലാത്ത ബൈഡന്റെ ബോർഡർ പോളിസി മുതലെടുത്ത് അമേരിക്കയുടെ സമീപ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയിൽ എത്തുന്നത്. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ പിടിയിൽ ഇവർ പെട്ടാൽ പോലും അമേരിക്കൻ അതിർത്തിയിൽ ഇവരെ സ്വതന്ത്രരായി വിടുന്നത് അതിർത്തിയുമായി അടുത്തുകിടക്കുന്ന അമേരിക്കൻ സിറ്റികളിൽ സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകുകയും, മയക്കുമരുന്നു, കള്ളകടത്തും, അക്രമപ്രവർത്തനങ്ങളും വർദ്ധിച്ചു വരുകയുമാണെന്ന് ടെക്സസ് ഗവർണ്ണർ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ പരാതിപെടുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ബൈഡന്റെ പാർട്ടി ഭരിക്കുന്ന സ്ഥലങ്ങളിൽ അനധികൃത കുടിയേറ്റക്കാരെ ബസ്സിൽ കയറ്റി അയക്കുന്നതിന് ഇവർ തീരുമാനിച്ചത്. ന്യൂയോർക്ക് സിറ്റിക്ക് താങ്ങാനാവാത്തവിധം ഇവരുടെ ആവശ്യങ്ങൾ വർദ്ധിച്ചുവരികയും, ഫെഡറൽ ഗവൺമെന്റ് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനു വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂയോർക്ക് മേയർ സിറ്റിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP