Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202329Sunday

പർഡ്യു യൂണിവേഴ്സിറ്റി വിദ്യാർത്ഥി വരുൺ മാനിഷ് സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

പർഡ്യു യൂണിവേഴ്സിറ്റി വിദ്യാർത്ഥി വരുൺ മാനിഷ് സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

-ഇന്ത്യാന : പർഡ്യു യൂണിവഴ്സിറ്റി വിദ്യാർത്ഥി വരുൺ മാനിഷ് ചെഡ്രാ (20) സഹപാഠിയുടെ ക്രമണത്തിൽ കൊല്ലപ്പെട്ടു.

ഒക്ടോബർ 5 ബുധനാഴ്ച രാവിലെ യൂണിവേഴ്സിറ്റി ക്യാംപസിലെ വെസ്റ്റ് ലെ ഫെയ്റ്റിയിലാണു വരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനുത്തരവാദിയായ വിദ്യാർത്ഥി ജിമിൻ ജമ്മിഷായെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ ജിമ്മി തന്നെയാണു പൊലീസിൽ വിളിച്ചു വിവരം അറിയിച്ചത്. സംഭവം നടക്കുമ്പോൾ താമസിച്ചിരുന്ന മുറിയിൽ ഇവർ രണ്ടു പേർ മാത്രമാണുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. നോർത്തുകൊറിയയിൽ നിന്നുള്ള ഇന്റർനാഷനൽ വിദ്യാർത്ഥിയാണ് പ്രതിയായ ജിമ്മി. സൈബർ സെക്യൂരിറ്റി മെയ്ജർ വിദ്യാർത്ഥിയാണ്.

ശരീരത്തിലേറ്റ മാരകമായ മുറിവുകളാണ് മരണത്തിനു കാരണമെന്നു റ്റിപ്കാനോ കൗണ്ടി കൊറോനഴ്സ് ഓഫിസ് അറിയിച്ചു. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്നു വ്യക്തമല്ലെന്നും പൊലീസ് പറയുന്നു.വരുണിനെ കുറിച്ചു നല്ലതു മാത്രമേ പറയാനുള്ളൂവെന്നു ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്ന അരുണാബ സിൻഹ പറഞ്ഞു.

2016 ൽ ഹൈസ്‌കൂൾ ഗ്രാജ്വേഷനിൽ ഉയർന്ന നിലയിൽ പാസ്സായ വരുൺ ഗ്രാജ്വേഷൻ സ്പീച്ചു നടത്തിയത് സുഹൃത്തുക്കൾ സ്മരിച്ചു. നാഷണൽ മെറിറ്റ് സ്‌കോളർഷിപ്പ് സെമി ഫൈനലിസ്റ്റായിരുന്നു. 2020 യുഎസ് പ്രസിഡൻഷ്യൽ സ്‌കോളേഴ്സ് പ്രോഗ്രാമിലെ അംഗമായിരുന്നു. പഠനത്തിൽ അതിസമർഥനായിരുന്ന വരുണിന്റെ അപ്രതീഷിത വിയോഗം സഹപാഠികളേയും അദ്ധ്യാപകരേയും ഒരേ പോലെ ദുഃഖത്തിലാഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP